യുവാക്കളെ കൃഷിയിലേയ്ക്ക് ആകര്‍ഷിക്കുകയാണ് വൈഗയുടെ ലക്ഷ്യം

Web Desk
Posted on December 27, 2018, 7:56 pm

തൃശൂര്‍: കാര്‍ഷിക സംരംഭകത്വത്തിലൂടെ യുവാക്കളെ കാര്‍ഷിക മേഖലയിലേയ്ക്ക് ആകര്‍ഷിക്കുകയാണ് വൈഗയുടെ പ്രധാന ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി വി എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. കൃഷിവകുപ്പിന്റെ വൈഗ‑കൃഷി ഉന്നതി മേള മൂന്നാം പതിപ്പ് ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരുടെ വരുമാന വര്‍ദ്ധനവിനുളള ഒരു സ്ഥിരസംവിധാനമാണ് വൈഗ. കഴിഞ്ഞ രണ്ടു വൈഗയുടെയും ഫലങ്ങളാണ് നാളികേരവികസന കൗണ്‍സിലിന്റെ രൂപീകരണം, ചെറുധാന്യങ്ങളെ അടിസ്ഥാനമാക്കിയുളള അട്ടപ്പാടി മില്ലറ്റ് വില്ലേജ് ഉത്പന്നങ്ങളുടെ വിപണി, ചക്ക ഔദ്യോഗിക ഫലമായുളള പ്രഖ്യാപനം തുടങ്ങിയവ. തേന്‍ അസംസ്‌കൃതയൂണിറ്റ്, കണ്ണാറയില്‍ ആരംഭിക്കാന്‍ പോകുന്ന തേന്‍-വാഴപ്പഴം അടിസ്ഥാനമാക്കിയുളള അഗ്രോപാര്‍ക്ക്, 40000 ഏക്കറിലെ തരിശുരഹിത നെല്‍ക്കൃഷി എന്നിവയും വൈഗയുടെ സൃഷ്ടിയാണന്ന് കൃഷി മന്ത്രി സൂചിപ്പിച്ചു.