ലോക്ഡൗണിനെ തുടർന്ന് മെച്ചപ്പെട്ട ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ വായു ഗുണനിലവാരം വീണ്ടും മോശമായെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം നടന്ന ‘ദിയാ ജലാവോ’ പരിപാടിക്കിടയിൽ ദീപങ്ങൾ കൊളുത്തുന്നതിനൊപ്പം ജനങ്ങൾ പടക്കം പൊട്ടിക്കൽ കൂടി നടത്തിയതാണ് ഇതിന് കാരണമായിരിക്കുന്നത്. ലോക്ഡൗണിനെ തുടർന്ന് ജനങ്ങൾ വീട്ടിലിരിക്കാൻ തുടങ്ങിയതോടെ ഡൽഹി അടക്കമുള്ള മെട്രൊ നഗരങ്ങളിൽ വായു ഗുണനിലവാര സൂചിക ഏറെ മെച്ചപ്പെട്ടിരുന്നു. ഇതാണ് ഒമ്പത് മിനിറ്റ് നേരത്തെ ദീപാവലി മോഡൽ ആഘോഷത്തിൽ നഷ്ടപ്പെട്ടത്.
ENGLISH SUMMARY: The air quality again deteriorated
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.