Site iconSite icon Janayugom Online

എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന് നാളെ ആലപ്പുഴയിൽ തുടക്കമാകും

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലടക്കം ഇതിഹാസങ്ങൾ രചിച്ച എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന് നാളെ ആലപ്പുഴയിൽ തുടക്കമാകും. സി കെ സതീഷ് കുമാർ നഗറിൽ ( ടി വി തോമസ് സ്മാരക ടൗൺ ഹാൾ ) ആണ് സമ്മേളനം ചേരുന്നത്. നാളെ രാവിലെ പത്തിന് സംസ്ഥാന പ്രസിഡന്റ് പി കബീർ പതാക ഉയർത്തും. 10:30 ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

സ്വാഗത സംഘം ചെയർമാൻ ടി ജെ ആഞ്ചലോസ് സ്വാഗതം പറയും. ദേശിയ ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി, പ്രസിഡന്റ് ശുഭം ബാനർജി, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ‚റവന്യു മന്ത്രി കെ രാജൻ , മഹിളാ സംഘം സംസ്ഥാന സെക്രട്ടറി പി വസന്തം , എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ , എ കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് എൻ ശ്രീകുമാർ , ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ , പി എഫ് സി ടി സംസ്ഥാന പ്രസിഡന്റ് ഡോ. സി ഉദയകല തുടങ്ങിയവർ പങ്കെടുക്കും.

സ്വാഗത സംഘം ജനറൽ കൺവീനർ അസ്‌ലം ഷാ നന്ദി പറയും. വൈകിട്ട് അഞ്ചിന് ചേരുന്ന സാംസ്കാരിക സദസ് സിപിഐ ദേശിയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വയലാർ ശരത് ചന്ദ്ര വർമ്മ അധ്യക്ഷനാകും. കുരീപ്പുഴ ശ്രീകുമാർ , മുരുകൻ കാട്ടാക്കട , കിഷോർ തുടങ്ങിയവർ പങ്കെടുക്കും . എഐഎസ് എഫ് ജില്ലാ പ്രസിഡന്റ് യു അമൽ നന്ദി പറയും . ചടങ്ങിൽ വിപ്ലവ ഗായിക പി കെ മേദിനിയെ ആദരിക്കും. 19ന് രാവിലെ 10 ന് ’ ദേശിയ വിദ്യാഭ്യാസ നയം നടപ്പിലാക്കപ്പെടുമ്പോൾ ’ എന്ന വിഷയത്തിൽ നടക്കുന്ന വിദ്യാഭ്യാസ സെമിനാർ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പി സന്തോഷ് കുമാർ എം പി മോഡറേറ്ററാവും. സമ്മേളനം 19ന് സമാപിക്കും സമാപിക്കും.

Eng­lish Summary:The AISF state con­fer­ence will begin tomor­row in Alappuzha
You may also like this video

Exit mobile version