July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

എഐടിയുസി സമ്മേളനം; പ്രചരണം തുടങ്ങിയത് രക്തനക്ഷത്രത്തിന്റെ സ്മരണകൾ പുതുക്കി

Janayugom Webdesk
December 13, 2019

ആലപ്പുഴ: എഐടിയുസി ശതാബ്ദി ദേശിയ സമ്മേളനത്തിന്റെ പ്രചരണം തുടങ്ങിയത് രക്തനക്ഷത്രത്തിന്റെ സ്മരണകൾ പുതുക്കി. കേരളത്തിൽ നടന്ന തൊഴിലാളി സമരങ്ങളിലെ ആദ്യരക്തസാക്ഷി ആലപ്പുഴ വടക്കനാര്യാട് തെക്കേവെളിയിൽ ബാവയ്ക്ക് സ്മരണാഞ്ജലി അർപ്പിക്കാൻ പ്രമുഖ നേതാക്കൾ എത്തി. 1938 ഫെബ്രുവരിയിൽ കൂടിയ തിരുവിതാംകൂർ കയർഫാക്ടറി വർക്കേഴ്സ് യൂണിയന്റെ വിശേഷാൽ പൊതുയോഗത്തിൽ കയർഫാക്ടറി തൊഴിലാളികളുടെ പൊതുപണിമുടക്ക് നടത്തുവാൻ തീരുമാനിച്ചു. തൊഴിലാളികളുടെ കൂലി അനുദിനം വെട്ടിക്കുറയ്ക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ഇതിനെ തുടർന്ന് കൊല്ലം ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അമ്പലപ്പുഴ താലൂക്കിൽ മൂന്ന് മാസത്തേയ്ക്ക് പൊതുയോഗങ്ങൾക്കും ഘോഷയാത്രകൾക്കും നിരോധനമേർപ്പെടുത്തി.

you may also like this video


യൂണിയൻ ജനറൽ സെക്രട്ടറി ആർ സുഗതൻ, പ്രസിഡന്റ് പി കെ കുഞ്ഞ്, വൈസ് പ്രസിഡന്റ് പി എൻ കൃഷ്ണപിള്ള ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്താണ് പൊലീസ് ഇതിനോട് പ്രതികരിച്ചത്. ഇവർക്കെതിരെ 107-ാം വകുപ്പും ചുമത്തി. ഈ അറസ്റ്റ് അമ്പലപ്പുഴ‑ചേർത്തല താലൂക്കുകളിൽ വൻ പ്രതിഷേധത്തിന് വഴിയൊരുക്കി. പിറ്റേദിവസം നാടെങ്ങും പണിമുടക്കിയ തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. നേതാക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനും ഉപരോധിച്ചു. ഇതിനെ തുടർന്ന് തൊഴിലാളികൾക്ക് നേരെ പൊലീസ് ലാത്തിചാർജ്ജ് നടത്തുകയായിരുന്നു. ലാത്തി ചാർജ്ജിൽ വെടിയേറ്റ ബാവ റോഡിൽ വീണു.

തുടർന്ന് ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 36 വയസ്സ് മാത്രം പ്രായം ഉണ്ടായിരുന്ന ബാവയുടെ മൃതദേഹം കാണാൻ പോലും പൊലീസ് തൊഴിലാളികളെ അനുവദിച്ചില്ല. കേരളത്തിലെ തൊഴിലാളി വർഗ്ഗത്തിന്റെ മനസ്സിൽ ഇപ്പോഴും തിളങ്ങുന്ന അധ്യായമായി ബാവ എന്ന വിപ്ലവ നക്ഷത്രമുണ്ട്. ബാവയുടെ മരണത്തോടെ ആശ്രയമറ്റ ഭാര്യ കല്യാണിക്കും മക്കളായ ദിവാകരനും കാദംബരിക്കും പുരുഷനും ദാക്ഷായണിക്കും സരസമ്മയ്ക്കും സംരക്ഷണം നൽകാൻ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ മുന്നിട്ടിറങ്ങി. ബാവയുടെ തെക്കേവെളിയിൽ വീട്ടിൽ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി പി വി സത്യനേശൻ, ദീപ്തി അജയകുമാർ, വി പി ചിദംബരൻ, ആർ സുരേഷ്, എം കണ്ണൻ, എസ് രജീഷ് എന്നിവർ സന്ദർശിച്ചു. ബാവയുടെ ചെറുമക്കളായ ശോഭന, സലിംകുമാർ, സന്തോഷ് എന്നിവർ നേതാക്കളുമായി ഓർമ്മകൾ പങ്കുവെച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.