മദ്യപിച്ച് നഡുറോഡിൽ ബഹളമുണ്ടാക്കി വനിതാടെക്കി; ചോദിക്കാനെത്തിയ പൊലീസിനും കിട്ടി തല്ല്- വീഡിയോ കാണാം

Web Desk
Posted on November 18, 2019, 4:34 pm

ഹൈദരാബാദ്: മദ്യലഹരിയില്‍ വനിതാ എസ്ഐയെ ആക്രമിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വെെറൽ. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് പ്രദേശത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ വച്ചാണ് യുവതി വനിതാ പൊലീസിനെ ആക്രമിച്ചത്. മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. എന്നാല്‍,​ സ്റ്റേഷനിലെത്തിയ യുവതി ഒരു വനിതാ പൊലീസിനെ ആക്രമിക്കുകയായിരുന്നു.

ഹൈദരാബാദില്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ജീവനക്കാരിയാണെന്ന് പൊലീസ് പറയുന്നു. നാഗാലാന്‍ഡ് സ്വദേശിനിയായ യുവതി ശനിയാഴ്ച ജോലിക്കുശേഷം സുഹൃത്തുമൊത്ത് മദ്യപിച്ചിരുന്നു. അതിനുശേഷം താമസസ്ഥലത്തേയ്ക്ക് പോകാന്‍ ഇറങ്ങിയപ്പോഴാണ് യുവതി റോഡില്‍ ബഹളമുണ്ടാക്കിയത്. നടുറോഡില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഗതാഗതതടസം ഉണ്ടാകുകയും ട്രാഫിക് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് പൊലീസ് സംഘമെത്തി യുവതിയെ സ്റ്റേഷനിലെത്തച്ചത്.