ആള്‍ ഇന്ത്യാ ഇന്റര്‍ബാര്‍ അസോസിയേഷന്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് മഞ്ചേരിയില്‍ ഉജ്ജ്വല തുടക്കം

Web Desk
Posted on December 15, 2018, 8:44 pm

മഞ്ചേരി: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സും മഞ്ചേരി ബാര്‍ അസോസിയേഷനും
സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് അഡ്വ: സജികുമാര്‍ മെമ്മോറിയല്‍ ആള്‍ ഇന്ത്യാ
ഇന്റര്‍ബാര്‍ അസോസിയേഷന്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് മഞ്ചേരിയില്‍ ഉജ്ജ്വല തുടക്കം. ടൂര്‍ണ്ണമെന്റ് മലപ്പുറം ജില്ലാ സെഷന്‍സ് ജഡ്ജ് സുരേഷ് കുമാര്‍ പോള്‍ ഉദ്ഘാടനം
ചെയ്തു.

എം എസ് പി കമാണ്ടന്റ് യു അബ്ദുള്‍ കരീം ഐപിഎസ് കളിക്കാരെ പരിചയപ്പെട്ടു. അഡീഷണല്‍ ജില്ലാ ജഡ്ജി എ വി നാരായണന്‍, ചീഫ് ജുഡീഷ്യല്‍ മജിസേ ട്രറ്റ് ടി മധുസൂദനന്‍
‚കേരളാ ബാര്‍ കൗണ്‍സില്‍ മെമ്പര്‍ പി സി മൊയ്തീന്‍, പി പി ബാലകൃഷ്ണന്‍, കെ.മോഹന്‍ദാസ്’
, മുഹമ്മദ് റാഫി, പി എം സഫറുള്ള, ആസിഫ് ഇക്ബാല്‍, കെ.കെ.അക്ബര്‍ കോയ, ഡാനി
ഹഡ്‌സണ്‍, സുരേഷ് കാര്‍ത്തല, കെ.പി.ഷാജു, സി വി മുഹമ്മദ് ഇസ്മായില്‍, എ ആര്‍ ഗോപിനാഥ,
കെ.എ.ജബ്ബാര്‍, സി.കെ.അബ്ദുറഹിമാന്‍.പി.യു.ബാലഗോപാല്‍ ‚എം.പി.ഗംഗാധരന്‍, എന്നിവര്‍
സംസാരിച്ചു. ആദ്യ മത്സരത്തില്‍ തിരൂര്‍ ബാര്‍ അസോസിയേഷന്‍ കൊയിലാണ്ടി ബാര്‍ അസോസിയേഷനെ ഒരു ഗോളിനു പരാജയപ്പെടുത്തിരണ്ടാമത്തെ മത്സരത്തില്‍ എറണാംകുളം ഹൈക്കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ തൃശൂര്‍ ജില്ലാ ബാര്‍ അസോസിയേഷനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടുത്തി.