ജോസഫ് ഇടിക്കുള

June 04, 2020, 5:17 pm

ഇമിഗ്രേഷൻ വിഷയങ്ങളിലെ അവ്യക്തത കോവിഡിനു ശേഷവും തുടരും

Janayugom Online

നോൺ  ഇമിഗ്രേന്റ്  വിസക്കാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഫോമയുടെ സബ്കമ്മിറ്റി ആയ ഫോമാ ലൈഫ് ഇമിഗ്രേഷൻ വിഷയങ്ങളെ സംബന്ധിച്ച്  നടത്തിയ വെബിനാർ വൻവിജയമായി.  അമേരിക്കയിലെ നിരവധി  കമ്പനികളിൽ ജോലി ചെയ്യുകയും ഇവിടുത്തെ മുഖ്യധാരാ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിൽ നിരവധി സംഭാവനകൾ നൽകുകയും ചെയ്യുന്ന ഒരു വിഭാഗം ആൾക്കാരാണ് നോൺ  ഇമിഗ്രേന്റ് വിസയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ. ഇമിഗ്രേഷൻ  നയങ്ങളിലെ അവ്യക്തതകളും അപാകതകളും മൂലം നിലവിൽ വളരെയധികം കഷ്ടതകൾ അനുഭവിക്കുന്ന ഇത്തരക്കാർ കോവിഡിനു ശേഷം കൂടുതൽ വിഷമഘട്ടത്തിലേക്കു എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് സ്റ്റെഫാനി അഭിപ്രായപ്പെട്ടു.

അമേരിക്കയുടെ സാമ്പത്തിക രംഗങ്ങളിൽ നല്ല ഒരു പങ്കു വഹിക്കുന്ന ഇവർ ഇവിടെ തുടരേണ്ടതിന്റെ ആവശ്യകതയും അവർ ഇവിടെ തുടർന്നാൽ അത് അമേരിക്കയുടെ സാമ്പത്തിക രംഗത്തിന് കൂടുതൽ പ്രയോജനം ചെയ്യുമെന്നും സ്റ്റെഫാനി എടുത്തുപറയുകയുണ്ടായി.  സ്റ്റുഡൻറ് വിസ കാറ്റഗറിയിൽ അമേരിക്കയിൽ എത്തിയവരുടെ പ്രശ്നങ്ങളെക്കുറിച്ചും വെബിനാറിൽ സംസാരിക്കുകയുണ്ടായി. ഈ വിഷയവുമായി ബന്ധപ്പെട്ട് വളരെയധികം ചോദ്യങ്ങൾ  ഉണ്ടായിരുന്നുവെങ്കിലും  സമയക്കുറവുമൂലം കുറച്ച് ചോദ്യങ്ങൾക്ക് മാത്രമേ ഉത്തരം നൽകുവാൻ സാധിച്ചുള്ളൂ എന്നാലും ഫോമായുടെ അഭ്യർത്ഥന മാനിച്ച് ഇനിയും ചോദ്യങ്ങൾ ഉള്ളവർ ഫോമാ ലൈഫ് ഇമെയിലിൽ ([email protected]) ബന്ധപ്പെട്ടാൽ മതി എന്ന് ഭാരവാഹികൾ അറിയിച്ചു.

ഫോമ ലൈഫ്  വിമൻസ് ഫോറം ചെയർപേഴ്സൺ സ്മിതാ തോമസും ലൈഫ് ജോയിൻറ്  സെക്രട്ടറി സുധീപ് നായരും സെമിനാർ നിയന്ത്രിക്കുകയും ഫോമയുടെ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം സ്വാഗതവും ലൈഫ് ചെയർപേഴ്സൺ സാം ആന്റോ നന്ദിയും അറിയിച്ചു. ഫോമാ ലൈഫ് ജനറൽ സെക്രട്ടറി ഗിരീഷ് നായരും ലൈഫ് നാഷണൽ കോർഡിനേറ്റർ വിശാഖ് ചെറിയാനും വെബിനിറിന്റെ മുഖ്യ സംഘാടകർ ആയിരുന്നു.ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി യോടൊപ്പം ലൈഫ് കമ്മിറ്റി അംഗങ്ങളും മീറ്റിങ്ങിന് ചുക്കാൻ പിടിക്കുകയും വിജയത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്തു.

അമേരിക്കയിലെ മുഖ്യധാരാ രംഗങ്ങളിൽ നിരവധി സംഭാവനകൾ ചെയ്യുകയും എന്നാൽ  ജോലി സംബന്ധമായ കാര്യങ്ങളിൽ ഒരു അവ്യക്തത നിലനിൽക്കുകയും ചെയ്യുന്നതിനാൽ ഫോമയുടെ ഒരു കരുതൽ അവരോടൊപ്പം എന്നും ഉണ്ടാകുമെന്നും  ഫോമാ പ്രസിഡൻറ് ഫിലിപ്പ് ചാമത്തിൽ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡൻറ് വിൻസൻറ് ബോസ് മാത്യു ജോയിൻറ് സെക്രട്ടറി സാജു ജോസഫ് ജോയിൻറ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അറിയിച്ചു.

ENGLISH SUMMARY: the ambi­gu­i­ty of immi­gra­tion mat­ters will con­tin­ue after covid
You may also like this video