26 April 2025, Saturday
KSFE Galaxy Chits Banner 2

മറുപടി ഫുട്ബോളിലൂടെ; ലയണല്‍ മെസി

Janayugom Webdesk
ബ്യൂണസ് അ­യേഴ്സ്
March 27, 2025 9:50 pm

ലോകകപ്പ് ഫു­ട്­ബോ­­ള്‍ യോഗ്യതാ പോരാട്ടത്തില്‍ ബ്രസീലിനെതിരെ അര്‍ജന്റീന വമ്പന്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി ലയണല്‍ മെസി. ഞങ്ങൾ എ­പ്പോഴും മറുപടി നൽകുന്നത് ഫുട്‍ബോളിലൂടെയാണെന്നായിരുന്നു മെസിയുടെ പ്രതികരണം. സ്വന്തം ടീമിനെ അഭിനന്ദിച്ച് മത്സരം നടക്കുന്നതിനിടെ ടെലിവിഷന്‍ സ്‌ക്രീനിന്റെ ഫോട്ടോയും ക്ലാപ്പ് ചെയ്യുന്നതിന്റെ ഇമോജിയും ചേര്‍ത്തുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് ലയണല്‍ മെസി പങ്കുവച്ചിരിക്കുന്നത്. സ്‌ക്രീനില്‍ 4–1 എന്ന സ്കോറും തെളിഞ്ഞിട്ടുണ്ട്.

ബ്രസീലിനെതിരായ മത്സരത്തില്‍ സഹതാരങ്ങളുടെ പ്രകടനത്തെയാണ് താരം അഭിനന്ദിച്ചിരിക്കുന്നത്. താന്‍ ഇല്ലെങ്കിലും ടീമിന്റെ പ്രകടനത്തെ അത് ബാധിച്ചില്ലെന്ന സന്ദേശവും പോസ്റ്റിലുണ്ടെന്നാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. മത്സരത്തിന് മുമ്പ് റാഫീഞ്ഞയടക്കമുള്ള ബ്രസീലിയന്‍ താരങ്ങളുടെ അര്‍ജന്റീനിയന്‍ ടീമിനെ ലക്ഷ്യം വച്ചുള്ള പ്രകോപനപരമായ പ്രസ്താവനകൾക്കുള്ള മറുപടി കൂടിയാണ് മെസി നൽകിയത്. മത്സരത്തില്‍ 4–1ന്റെ വമ്പന്‍ വിജയമാണ് അര്‍ജന്റീന സ്വന്തമാക്കിയത്. കളത്തിലിറങ്ങും മുമ്പെ തന്നെ അര്‍ജന്റീന 2026 ലോകകപ്പിന് യോഗ്യത നേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.