സാങ്കേതിക തകരാറുകളെ തുടര്‍ന്ന് പത്താന്‍കോട്ട് വ്യോമത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഇന്ത്യന്‍ വ്യോമസേനയുടെ അപ്പാച്ചെ ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. പഞ്ചാബ് ഹോഷിയാപുരിലെ വയലില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.
കണ്ട്രോള് പാനല്‍ വഴി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതെന്ന് ഇന്ത്യന്‍ വ്യോമസേന പ്രസ്താവനയില്‍ അറിയിച്ചു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്.
കഴിഞ്ഞ വര്‍ഷമാണ് അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ബോയിങ്ങില്‍നിന്ന് ഇന്ത്യ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ വാങ്ങിയത്. എഎച്ച് ‑64ഇ അപ്പാച്ചെ ലോകത്തെ ഏറ്റവും നൂതനമായ മള്‍ട്ടി റോള്‍ കോംബാറ്റ് ഹെലികോപ്റ്ററുകളില്‍ ഒന്നെന്നാണ് പറയപ്പെടുന്നത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.