10 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 9, 2024
October 8, 2024
October 6, 2024
October 6, 2024
October 6, 2024
October 6, 2024
October 6, 2024
October 6, 2024
October 6, 2024
October 6, 2024

മുത്തപ്പനെ കാണാൻ കടല്‍ കടന്ന് അറബി എത്തി

Janayugom Webdesk
കണ്ണൂർ
September 7, 2024 10:02 pm

മലയാളികളുടെ കൺകണ്ട ദൈവമായ പറശിനിക്കടവ് മടപ്പുരയിലെ മുത്തപ്പന്റെ അനുഗ്രഹം വാങ്ങാൻ മണലാരണ്യത്തിൽ നിന്നും ഒരു അറബി പറശിനി മടപ്പുരയിൽ എത്തി. ദുബായിലുള്ള സൈദ് ആയില്ലാ ലാഹി അൽ നഖ്ബിയാണ് ശനിയാഴ്ച്ച കാലത്ത് തിരുവപ്പനയും, മുത്തപ്പനെയും കണ്ട് അനുഗ്രഹം വാങ്ങൻ എത്തിയത്.കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യ പൈതൃക
മറിഞ്ഞാണ് അറബി പറശിനിയിൽ എത്തിയത്. തിരുവപ്പനയും വെള്ളാട്ടവും കണ്ട് അനുഗ്രഹം വാങ്ങി പ്രസാദവും ചായയും കഴിച്ചു ശേഷം സന്തോഷത്തോടെയാണ് അറബി മടങ്ങിയത്. 

കീച്ചേരിയിൽ ഉള്ള രവീന്ദ്രന്റെ സ്പോൺസർ ആയ അറബി ഇതിനു മുന്നേ മൂന്ന് തവണ കേരളത്തിൽ വന്നെങ്കിലും ഇത് ആദ്യമായാണ് മുത്തപ്പന്റെ അനുഗ്രഹം വാങ്ങാൻ സന്നിധിയിൽ എത്തുന്നത്. 

44 വർഷമായി പ്രവാസിയാണ് രവീന്ദ്രൻ. 35 വർഷമായി രവീന്ദ്രന്റെ സ്പോൺസർ ആണ് ഇദ്ദേഹം.
യു എ ഇ മിലിട്ടറിയിൽ ഉദ്യോഗസ്ഥനായ അറബി നിലവിൽ റാസൽ ഖൈമ എയർപോർട്ടിൽ ഉദ്യോഗസ്ഥനാണ്. വിദേശത്തുനിന്നും മുത്തപ്പനെ കണ്ടിട്ടുണ്ടെങ്കിലും മുത്തപ്പന്റെ ആരൂഡ സ്ഥാനത്ത് എത്തി മുത്തപ്പനെ കണ്ട് വളരെ സന്തോഷതോടെയാണ് അറബി മടങ്ങിയത്. മടപ്പുരയിൽ എത്തിയ അറബിയെ പി എം സുജിത്ത്, പി എം സ്യമന്ദ്, പി എം വിനോദ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.