‘മഹാ‘രാഷ്ട്രീയ പ്രതിസന്ധി; വാദം അവസാനിച്ചു, വിധി നാളെ

Web Desk
Posted on November 25, 2019, 12:09 pm

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അര്‍ധരാത്രി അരങ്ങേറിയ മഹാനാടകത്തിലൂടെ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനെതിരെ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും നല്‍കിയ ഹർജിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ നാളെ രാവിലെ 10.30ന് വിധിപറയുമെന്ന് കോടതി വ്യക്തമാക്കി. ഇരുഭാഗത്തും മുതിര്‍ന്ന അഭിഭാഷകര്‍ അമിനിരന്ന ഒന്നേ മുക്കാല്‍ നീണ്ട വാദത്തിനൊടുവില്‍ ജസ്റ്റിസുമാരായ എന്‍വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗബെഞ്ചാണ് കേസ് വിധിപറയാനായി മാറ്റിയത്.

പുലര്‍ച്ചെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ദേവേന്ദ്ര ഫഡ്‌നാവിന് അതിന് അനുമതി നല്‍കിയ ഗവര്‍ണറുടെതുള്‍പ്പെടെയുള്ള വടപടികള്‍ ചോദ്യംചെയ്ത് കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും അടങ്ങുന്ന ത്രികക്ഷികള്‍ നല്‍കിയ ഹർജിയാണ് കോടതി പരിഗണിച്ചത്.