Web Desk

ശ്രീനഗർ

April 04, 2020, 9:12 pm

നാല് ഭീകരരെ സൈന്യം വധിച്ചു

Janayugom Online

ജമ്മുകശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. കുൽഗാമിലെ മൻസ്ഗാമിലാണ് സംഭവം. ഇവിടെ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെത്തുടർന്ന് സൈന്യം തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ഭീകരരുടെ ഒളിത്താവളം സൈന്യം പൂർണമായും വളഞ്ഞിരുന്നു. പ്രദേശത്ത് സൈന്യവും ഭീകരരും തമ്മിലുള്ള എറ്റുമുട്ടൽ തുടരുകയാണ്. ദിവസങ്ങൾക്ക് മുമ്പ് കശ്മീരിൽ മൂന്ന് പേരെ ഭീകരർ വധിച്ചിരുന്നു. ഈ ആക്രമണത്തിൽ ഉൾപ്പെട്ട രണ്ട് പേരെയാണ് ഇപ്പോൾ സൈന്യം വധിച്ചത്.