ലേലത്തില്‍ പോയ വാഹനം മോഷ്ടിച്ചു കടത്തിയ സംഘം അറസ്റ്റില്‍. വാഹനത്തിന്റെ മുന്‍ ഉടമസ്ഥനും സുഹൃത്തുക്കളും ചേര്‍ന്നാണ് ഇടുക്കി നെടുങ്കണ്ടത്തിന് നിന്നാണ് വാഹനം മോഷ്ടിച്ചത്. മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നും സ്വകാര്യ വ്യക്തി ലേലത്തില്‍ പിടിച്ച മഹീന്ദ്ര താര്‍ വാഹനമാണ് സംഘം മോഷ്ടിച്ചു കടത്തിയത്. വാഹനത്തിന്റെ മുന്‍ ആര്‍ സി ഓണര്‍ കൊല്ലം സ്വദേശിയായ ജോയ് മോന്‍, എറണാകുളം സ്വദേശികളായ ഉമര്‍ ഉള്‍ ഫാറൂഖ്, അഭിജിത്ത്, രാഹുല്‍, മുഹമ്മദ് ബാസിത്ത് എന്നിവരാണ് അറസ്റ്റിലായത്.
മുത്തൂറ്റ് ഫിനാന്‍സില്‍ ഒന്നാം പ്രതി സറണ്ടര്‍ ചെയ്ത വാഹനം പിന്നീട് മറ്റൊരു വ്യക്തി ലേലത്തില്‍ പിടിച്ചിരുന്നു. പേര് മാറ്റുന്ന നടപടികള്‍ പുരോഗമിയ്ക്കുന്നതിനിടെ വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന ജിപിഎസിന്റെ സഹായത്തോടെ, വാഹനം നെടുങ്കണ്ടത്ത് ഉണ്ടെന്നു മനസിലാക്കുകയും ഒന്നാം പ്രതിയായ മുന്‍ ആര്‍ സി ഓണര്‍, സുഹൃത്തുക്കളുടെ സഹായത്തോടെ കടത്തി കൊണ്ടു പോവുകയുമായിരുന്നു. ഈരാറ്റുപേട്ട സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുയും വാഹനം കണ്ടെത്തുകയും ചെയ്തത്. നെടുങ്കണ്ടം കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.