September 28, 2022 Wednesday

വാഹന വിപണി ഉണരുന്നു ‚ഉപയോഗിച്ച വാഹന വിപണിയിലും ആവശ്യക്കാരേറെ

Janayugom Webdesk
September 5, 2020 3:47 pm

രാജ്യമാകെ അടച്ചിടപ്പെട്ടപ്പോൾ കടുത്ത പ്രതിസന്ധിയിലായ വാഹനവിപണി ഉണരുന്നു .സെക്കൻഡ് ഹാൻഡ് വാഹന ങ്ങളുടെ വിപണിയിലും ആവശ്യക്കാരേറെയാണ് .പൊതുവാഹന ങ്ങളിൽ യാത്ര ചെയ്യുന്നതിനുള്ള മടിയാണ് വാഹന ങ്ങൾ വാങ്ങുന്നതിനായി ഇടത്തരക്കാരെപോലും പ്രേരിപ്പിക്കുന്നത് ‚ഉപയോഗിച്ച വാഹന ങ്ങൾക്കു ആവശ്യക്കരേറെയാണെങ്കിലും ചെറിയ മോഡൽ കാറുകൾ ആവശ്യത്തിനനുസരിച്ചു കൊടുക്കാൻ കഴിയുന്നില്ലെന്ന് കൊച്ചിയിൽ ഉപയോഗിച്ച വാഹന ങ്ങളുടെ ഷോറൂം നടത്തുന്ന സലിം പറയുന്നു .

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പ്രതീക്ഷപകരുന്ന വില്‍പ്പനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് പാസഞ്ചര്‍ വാഹന വിപണിയില്‍ വില്‍പ്പന ഓഗസ്റ്റില്‍ 20 ശതമാനം ഉയര്‍ന്നു. ഈ വര്‍ഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 18.5 ശതമാനം കൂടുതലാണ്.

എന്‍ട്രി ലെവല്‍ കാറുകള്‍ക്കും സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കുമായിരുന്നു ഏറ്റവും ഡിമാന്റുണ്ടായത്.വിവിധ ഓഫാറുകൾ മുന്നോട്ടുവെച്ചു നിർമാതാക്കളും ഫിനാൻ ഷ്യൽ കമ്പനികളും മുന്നോട്ടുവന്നതും ഗുണം ചെയ്തു ‚വാഹനം വാങ്ങി ആറുമാസത്തിന് ശേഷം ഇ എം ഐ അടയ്ക്കുന്ന തരത്തിലുള്ള ഓഫ റുകളാണ് ചില കമ്പനികൾ മുന്നോട്ടുവെച്ചത് .

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ആഭ്യന്തര വില്‍പ്പനയില്‍ 20 ശതമാനവും വളര്‍ച്ചയുണ്ടായി. ഓള്‍ട്ടോ, എസ്-പ്രെസോ തുടങ്ങിയ എന്‍ട്രി ലെവല്‍ കാറുകളുടെ വില്‍പ്പന ഇരട്ടിയോളം ഉയര്‍ന്നു. 113,033 യൂണിറ്റുകളാണ് ഇക്കാലയളവില്‍ മാരുതി വിറ്റത്. കൊറിയന്‍ കാര്‍ നിര്‍മാതാവായ ഹ്യുണ്ടായ് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 20 ശതമാനം വളര്‍ച്ച നേടി. ക്രെറ്റ, ഐ20 മോഡലുകളാണ് വില്‍പ്പനയില്‍ മുന്നിട്ടുനിന്നത്. 45,809 യൂണിറ്റുകളാണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഹ്യൂണ്ടായ് വിറ്റത്.

ടാറ്റ മോട്ടോഴ്‌സ് ആകട്ടെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. വില്‍പ്പനയില്‍ 154 ശതമാനം വളര്‍ച്ചയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 7316 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ 18,583 യൂണിറ്റുകള്‍ വില്‍ക്കാനായി. ഇന്ത്യയിലെ പുതിയ ബ്രാന്‍ഡുകളിലൊന്നായ കിയയുടെ വില്‍പ്പനവളര്‍ച്ച 74 ശതമാനമാണ്. 10,853 യൂണിറ്റുകളാണ് ഈ ഓഗസ്റ്റില്‍ ഇവര്‍ വിറ്റത്.

എന്നാല്‍ മഹീന്ദ്ര & മഹീന്ദ്രയ്ക്ക് വില്‍പ്പനയില്‍ ഒരു ശതമാനം വളര്‍ച്ച നേടാനെ കഴിഞ്ഞുള്ളു. സപ്ലൈ ചെയ്ന്‍ വെല്ലുവിളികളായിരുന്നു ഇതിന് കാരണമായത്. ഹോണ്ട, ഫോര്‍ഡ്, ഫോക്‌സ്‌വാഗന്‍, ടൊയോട്ട, നിസാന്‍, ഫിയറ്റ് എന്നീ ബ്രാന്‍ഡുകളുടെ വളര്‍ച്ച ഓഗസ്റ്റ് മാസം നെഗറ്റീവിലായിരുന്നു.

Eng­lish sum­ma­ry; The auto mar­ket is wak­ing up and demand is high in the used vehi­cle mar­ket as well

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.