Web Desk

വാഷിങ്ടണ്‍

May 11, 2021, 3:18 pm

ചാണകവുമായി അമേരിക്കയിലെത്തിയ ഇന്ത്യക്കാരന്‍ ചെയ്തത്

Janayugom Online

അമേരിക്കയിലെത്തിയ ഇന്ത്യക്കാരന്റെ ബാഗില്‍ നിന്ന് വിമാനത്തവളം ജീവനക്കാര്‍ ചാണകക്കട്ട കണ്ടെത്തി. വാഷിങ്ടൺ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്സംഭവം നടന്നതെന്ന് പിടിഎ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബാഗ് കണ്ടെത്തിയത്. ബാഗില്‍ നിന്ന് രൂക്ഷമായ മണം വമിച്ചതോടെയാണ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജന്റുമാർ (സി. ബി. പി) ബാഗ് തുറന്നുപരിശോധിച്ചത്. അതേസമയം ഇത്തരത്തില്‍ ചാണകം ചില രോഗങ്ങള്‍ ഉണ്ടാക്കാനിടിയുള്ളതിനാല്‍ ഉടൻ തന്നെ നശിപ്പിച്ചുകളഞ്ഞെന്ന് സിബിപി ഏജൻറുമാർ അറിയിച്ചു. 

ഏപ്രില്‍ നാലിന് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ യാത്രക്കാരന്റെയാണ് ബാഗ് എന്ന് പിന്നീട് കണ്ടെത്തി. വിമാനത്താവളം വൃത്തിയാക്കുന്നതിനിടെയാണ് ബാഗ് കണ്ടെത്തുന്നത്. എന്നാല്‍ കന്നുകാലികൾക്ക് ഫൂട്ട് ആൻറ് മൌത്ത് ഡിസീസ് (എഫ്എംഡി) വന്നാലുണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ച് പേടിയുള്ളതിനാലാണ് പുറത്തുനിന്നുള്ള ചാണകം കയറ്റാത്തതെന്ന് യുഎസ് കാർഷിക വകുപ്പ് പ്രതികരിച്ചു. അതേസമയം ഇന്ത്യയില്‍ കോവിഡ് വൈറസിനെതിരെ ചാണകം ഫലപ്രദമായ മരുന്നാണെന്ന് ഒരുക്കൂട്ടം ആളുകള്‍ പറയുന്നത്. 

എന്നാല്‍ ചാണകം പ്രതിരോധശേഷി നല്‍കും എന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഗുജറാത്തും യു.പിയും അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിലുള്ള അശാസ്ത്രീയ ചികിത്സാ രീതികൾ ജനങ്ങൾ പരീക്ഷിക്കുന്നത്. 

ENGLISH SUMMARY:The bag of the Indi­an who came to Amer­i­ca with dung was destroyed
You may also like this video