കൊച്ചി: ബാങ്ക് ലയന — സ്വകാര്യവൽക്കരണ നയം പിൻവലിക്കുക, കോർപറേറ്റ് വായ്പാ കുടിശിക വരുത്തുന്നത് ക്രിമിനൽ കുറ്റമാക്കുക, നിക്ഷേപ പലിശ നിരക്ക് ഉയർത്തുക, ബാങ്കുകളിലെ ഒഴിവുകൾ നികത്തുക, ട്രേഡ് യൂണിയനുകളുടെ സംയുക്ത അവകാശ പത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തനങ്ങൾ സ്തംഭിച്ചു. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഇൻഡ്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്സ് കോൺഗ്രസ്, ഇൻഡ്യൻ നാഷണൽ ബാങ്ക് എംപ്ലോ. ഫെഡറേഷൻ എന്നീ സംഘടനകളാണു് പണിമുടക്കിയത്. പൊതുമേഖല, ഗ്രാമീണ — സഹകരണ ‑സ്വകാര്യ — ബാങ്കുകളിലെ ഇരുപതിനായിരത്തിൽപരം ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുത്തു. പണിമുടക്കിയ ജീവനക്കാർ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തി.
English Summary: The banking sector also effect the national strike