നെടുങ്കണ്ടം: നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിലെ ചെറുകിട കച്ചവടം സ്ഥാപനത്തില്‍ നിന്നും നിരോധിത പാന്‍മസാല പൊലീസ് പിടികൂടി. 520 പായക്കറ്റ് പാന്‍മസാലയാണ് പുത്തന്‍വീട്ടില്‍ ഷമീറിന്റെ കടയില്‍ നിന്നും പൊലീസ് പിടികൂടിയത്. മുമ്പും ഈ സ്ഥാപനത്തില്‍ നിന്നും പാന്‍മസാല പൊലീസ് കണ്ടെത്തിയിരുന്നു.
നെടുങ്കണ്ടം പടിഞ്ഞാറെക്കവലയില്‍ നടത്തിയ വരുന്ന ചെറുകിട സ്ഥാപനത്തില്‍ നിന്നും കുട്ടികള്‍ അടക്കം ആളുകള്‍ക്ക് പാന്‍മസാല വിതരണം ചെയ്യുന്നതായുള്ള പരാതി നാട്ടുകാര്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വന്‍പാന്‍മസാല ശേഖരം കണ്ടെത്തിയത്.
നെടുങ്കണ്ടം സബ് ഇന്‍സ്‌പെക്ടമാരായ എസ് കിരണ്‍, പി.ജെ ചാക്കോ, ഹെഡ് കോണ്‍സ്റ്റബിള്‍ സുനില്‍ മാത്യു, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ അഭിലാഷ്, പ്രിജിന്‍സ്, സഞ്ജു, അന്‍സല്‍നാ എന്നിവര്‍ പരിശോധനയ്ക്ക് നേത്യത്വം നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.