Web Desk

തിരുവനന്തപുരം

December 19, 2020, 4:37 pm

ബാറുകള്‍ ഈ മാസം അവസാനത്തോടെ തുറന്നേക്കും

Janayugom Online

സംസ്ഥാനത്തെ ബാറുകൾ ഈ മാസം അവസാനത്തോടെ തുറന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 23ന് ചേരുന്ന മന്ത്രിസഭായോഗം ഇത് സംബന്ധിച്ചുള്ള ചർച്ചകള്‍ നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ക്രിസ്മസിന് മുൻപ് ബാറുകൾ തുറക്കുന്ന രീതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ നിലപാട് നിർണായകമാണ്.

ലോക്ഡൗൺ ആരംഭിച്ചതിനെത്തുടര്‍ന്നാണ് ബാറുകൾ പൂട്ടിയത്. അതേസമയം കൗണ്ടറുകളിലൂടെയുള്ള വിൽപ്പന ഇപ്പോഴും തുടരുകയാണ്. കോവിഡ് വ്യാപന സാധ്യത മുന്‍നിര്‍ത്തി കര്‍ശന മാനദണ്ഡങ്ങളോടെയാകും ബാറുകളുടെ പ്രവർത്തനം. ഒരു മേശയ്ക്ക് ഇരുവശവും അകലം പാലിച്ച് രണ്ടുപേരെ മാത്രമേ ഇരിക്കാൻ അനുവദിക്കൂ.  കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് എക്സൈസും പൊലീസും ഉറപ്പുവരുത്തും.

ബാറുകൾ തുറക്കണമെന്ന ആവശ്യവുമായി സെപ്റ്റംബറിൽ ഉടമകൾ സർക്കാരിനെ സമീപിച്ചതിനെത്തുടർന്ന് എക്സൈസും സിപിഎം സെക്രട്ടേറിയറ്റും ചർച്ച ചെയ്തിരുന്നു. അനുകൂല നിലപാട് ഉണ്ടായെങ്കിലും കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ബാറുകള്‍ തുറന്നാൽ കോവിഡ് രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പു നൽകിയതോടെ തീരുമാനം മാറ്റി.

Eng­lish Sum­ma­ry: The bars are like­ly to open lat­er this month

You May Like this video also