മദ്യലഹരിയിൽ വാളുമായി പരാക്രമം; ഭയന്നോടി പൊലീസ്- വീ‍‍ഡിയോ

Web Desk
Posted on November 19, 2019, 10:01 pm

വിശാഖപ്പട്ടണം: മദ്യലഹരിയില്‍ പൊലീസുകാരന് നേരെ വാളുകാട്ടി യുവാവിന്റെ അക്രമം. പൊലീസുകാരൻ വിരണ്ട് ഓടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം.

നവംബര്‍ 17നാണ് സംഭവം. വിശാഖപട്ടണത്തെ കുട്ടികളുടെ തിയേറ്ററിലാണ് ഒരാള്‍ മധ്യലഹരിയിൽ പരാക്രമം കാണിച്ചത്. മദ്യലഹരിയില്‍ വാളും കൊണ്ട് പൊലീസുകാരന്റെ പിന്നാലെ ഓടുന്നതും പൊലീസുകാരൻ ഭയന്ന് ഓടുന്നതും ദൃശ്യങ്ങളിൽ കാണാം.