സർക്കസിനിടെ പരിശീലകൻ കരടിയെ തല്ലി, ശേഷം കരടി ചെയ്തത്

Web Desk
Posted on October 25, 2019, 10:13 am

പണ്ട് മുതലേ സർക്കസിന്റെ പ്രധാന ആകർഷണം മൃഗങ്ങളാണ്. വലിപ്പച്ചെറുപ്പം ഇല്ലാതെ എല്ലാ മൃഗങ്ങളും സര്‍ക്കസിന്റെ ഭാഗമാകുന്നുമുണ്ട്. മെരുക്കിയെടുക്കാം എന്നതിനാലും തിരിച്ചൊന്നും ചെയ്യില്ലെന്ന് വിശ്വാസമുള്ളതിനാലും ആയിരിക്കാം മൃഗങ്ങള്‍ സര്‍ക്കസിന്റെ ഭാഗമാകുന്നത്. എന്നാല്‍ സര്‍ക്കസിനിടെ പരിപാടികള്‍ അവതരിപ്പിച്ച്‌ കൊണ്ടിരിക്കുകയായിരുന്ന കരടി പെട്ടെന്ന് പരിശീലകനെ അക്രമിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു.

റഷ്യയിലെ കരേലിയ പ്രവിശ്യയിലാണ് സംഭവം. കാണികള്‍ക്ക് മുന്നില്‍ വിവിധ അഭ്യാസങ്ങള്‍ കാട്ടിക്കൊണ്ടിരിക്കുന്നതിനിടെ കരടിയെ അടിച്ച പരിശീലകനെ പൊടുന്നനെ തിരിച്ച്‌ ആക്രമിക്കുകയായിരുന്നു കരടി. പരിശീലകനെ തള്ളിയിട്ട കരടി പിന്നീട് അയാളുടെ ദേഹത്ത കയറി ഇരിക്കുകയും ആക്രമിക്കുകയുമായിരുന്നു. യാതൊരു സുരക്ഷാ വേലിയും ഇല്ലാതെയാണ് കുട്ടികളടക്കമുള്ള കാണികൾ ഇരുന്നിരുന്നത്. ഇതോടെ പരിഭ്രാന്ത്രരായ കാണികള്‍ കൂടാരം വിടാന്‍ തിരക്ക് കൂട്ടിയത് ഏറെ നേരം സംഘര്‍ഷത്തിനിടയാക്കി. ആക്രമണത്തിനിരയായ പരിശീലകന് പരുക്കുകൾ പറ്റിയിട്ടുണ്ട്.