കോവിഡ് 19 രോഗവ്യാപനം കാര്‍ഷിക മേഖലയില്‍ സൃഷിടിച്ച ആഘാതത്തില്‍ നിന്നും കരകയറുന്നതിനായി കൃഷിവകുപ്പിന് കീഴിലെ വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ) ആവിഷ്‌ക്കരിച്ച വെജിറ്റബിൾ ചലഞ്ചിന് തുടക്കമായി. വീടുകളില്‍ പച്ചക്കറിത്തോട്ടം ഒരുക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കിച്ചന്‍ ഗാര്‍ഡന്‍ കിറ്റുകളുടെ വിതരണോദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ ആദ്യകിറ്റ് അസി. കളക്ടര്‍ എംഎസ് മാധവിക്കുട്ടിക്ക് കൈമാറി നിര്‍വ്വഹിച്ചു.
വീട്ടാവശ്യത്തിനായുള്ള പച്ചക്കറികള്‍ സ്വയം ഉത്പാദിപ്പിക്കാന്‍ കുടുംബങ്ങളെ പര്യാപ്തമാക്കുന്നതിനാണ് കിച്ചന്‍ ഗാര്‍ഡന്‍ കിറ്റുകളുടെ വിതരണ പദ്ധതി. ആറിനം സസ്യ സംരക്ഷണോപാധികള്‍ ഉള്‍പ്പെടുന്ന വെജിറ്റബിള്‍ ചലഞ്ച് കിറ്റിന് 250 രൂപയാണ് വില. കൂടുതല്‍ സ്ഥലസൗകര്യമുള്ളവര്‍ക്കായി 10 ഇനങ്ങള്‍ ഉള്‍പ്പെടുന്ന 600 രൂപയുടെ കിറ്റുകൾ ലഭ്യമാണ്.
ചെറിയ പച്ചക്കറിത്തോട്ടം ഒരുക്കുന്നതിനായുള്ള 250 രൂപയുടെ കിറ്റില്‍ ഗ്രോബാഗ്, പച്ചക്കറി വിത്തുകള്‍, പ്രോട്രെ, ജൈവവളം, ചകിരിചോറ് കമ്പോസ്റ്റ്, സ്യൂഡോമോണസ്, വേപ്പെണ്ണ എന്നിവയാണുള്ളത്. 600 രൂപയുടെ കിറ്റില്‍ മേല്‍പ്പറഞ്ഞവയ്ക്ക് പുറമേ സമ്പുഷ്ട ചാണകപ്പൊടി, കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, ഫിഷ് അമിനോആസിഡ് എന്നിവയും ഉള്‍പ്പെടുന്നു.
കിറ്റുകള്‍ വി.എഫ്.പി.സി.കെയുടെ കൃഷി ബിസിനസ്സ് കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ജില്ലയിലെ നടുക്കരയിലുള്ള ഹൈടെക്ക് പച്ചക്കറി തൈ ഉല്‍പാദന കേന്ദ്രത്തിലും കിറ്റുകള്‍ ലഭിക്കും. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള റസിഡന്റ് അസോസ്സിയേഷനുകള്‍ക്ക് 30 കിറ്റില്‍ കുറയാത്ത ഓര്‍ഡറുകള്‍ എത്തിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍ക്കും ഓര്‍ഡറുകള്‍ക്കുമായി വിളിക്കേണ്ട നമ്പര്‍ 9497713883.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.