Web Desk

തിരുവനന്തപുരം

December 23, 2020, 8:12 am

ജില്ലാ കേന്ദ്രങ്ങളിൽ കർഷക തുടർസമരത്തിന് തുടക്കമായി

Janayugom Online

കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹനയങ്ങൾക്കെതിരെ ഡൽഹിയിൽ നടന്നുവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജില്ലകളിൽ സംയുക്തകർഷകസമിതിയുടെ തുടർസമരത്തിന് തുടക്കമായി. തിരുവനന്തപുരത്ത് രക്തസാക്ഷിമണ്ഡപത്തിൽ നടന്നു കൊണ്ടിരിക്കുന്ന സമരത്തിന്റെ പത്താം ദിവസത്തെ സമരം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻ നായർ, എൻ ഭാസുരാംഗൻ, മാങ്കോട് രാധാകൃഷ്ണൻ, കെ സി വിക്രമൻ എന്നിവർ സംസാരിച്ചു.

കൊല്ലത്ത് എസ് അജയ്ഘോഷിന്റെ അധ്യക്ഷതയിൽ എം വിജയകുമാറും ആലപ്പുഴയിൽ ജോയ്‌കുട്ടി ജോസിന്റെ അധ്യക്ഷതയിൽസിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസും ഉദ്ഘാടനം ചെയ്തു. തൃശൂരിൽ ചീഫ് വിപ്പ് കെ രാജനും പാലക്കാട് കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണിയും കോഴിക്കോട് ടി കെ രാജൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പി മോഹനൻ മാസ്റ്ററും പത്തനംതിട്ടയിൽ ജിജി ജോർജിന്റെ അധ്യക്ഷതയിൽ കെ അനന്തഗോപനും സമരം ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് കെ എം ദിനകരന്റെ അധ്യക്ഷതയിൽ എം സി സുരേന്ദ്രനും കോട്ടയത്ത് തോമസ് വി ടി യുടെ അധ്യക്ഷതയിൽ മാത്യു ടി തോമസും ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ‍ എ പ്രദീപന്റെ അധ്യക്ഷതയിൽ മന്ത്രി ഇ പി ജയരാജനും വയനാട് സി കെ ശശീന്ദ്രൻ എംഎൽഎയും ഉദ്ഘാടനം ചെയ്തു. ഇടുക്കി, മലപ്പുറം, കാസർകോട് എന്നീ ജില്ലകളിൽ നാളെ മുതൽ സമരം ആരംഭിക്കും.

ഐക്യദാർഢ്യവുമായി എഐവൈഎഫ്

 

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നിയമത്തിനെതിരായി രാജ്യവ്യാപകമായി സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ് നേതൃത്വത്തിൽ സംസ്ഥാനത്ത് മണ്ഡലം കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.

എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാൽ തിരുവനന്തപുരം ബാലരാമപുരത്തും സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് കണ്ണൂർ കൂത്തുപറമ്പിലും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോ. സെക്രട്ടറിമാരായ കെ എസ് അരുൺ നേമത്തും അഡ്വ. പി ഗവാസ് നാദാപുരത്തും പിഎസ്എം ഹുസൈൻ ആലപ്പുഴ ടൗണിലും എൻ അരുൺ മൂവാറ്റുപുഴയിലും ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി ടി ജിസ്മോൻ ചേർത്തലയിലും പ്രിൻസ് മാത്യൂ രാജാക്കാടും കെപി സന്ദീപ് മണലൂരിലും ഉദ്ഘാടനം ചെയ്തു.

തൊഴിലാളി-കർഷക ജനദ്രോഹ നയങ്ങൾക്കെതിരെ എഐടിയുസി പ്രതിഷേധ സമരം

 

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ എഐടിയുസിയുടെ നേതൃത്വത്തിൽ ദേശീയ അടിസ്ഥാനത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വിവിധ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടന്നു. കർഷക മഹാസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രകടനവും നടന്നു. പെട്രോൾ ഡീസൽ വില വർധവ് പിൻവലിക്കുക പാചകവാതകവില 100 രൂപ വർധിപ്പിച്ചത് പിൻവലിക്കുക, തൊഴിലാളി കർഷക വിരുദ്ധനിയമങ്ങൾ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം.

തിരുവനന്തപുരത്ത് നടന്ന സമരം എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രനും കൊല്ലത്ത് സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനുവും ഉദ്ഘാടനം ചെയ്തു.

Eng­lish Sum­ma­ry: The begin­ning of the peas­ant strug­gle in the dis­trict centers

You may like this video also