August 14, 2022 Sunday

Related news

July 4, 2022
December 12, 2021
October 23, 2021
September 3, 2021
July 13, 2021
April 8, 2021
April 6, 2021
April 4, 2021
January 23, 2021
January 12, 2021

ഇളയ ദളപതിക്ക് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ബര്‍ത്ത്‌ഡേ ട്രിബ്യൂട്ടുമായി കഴക്കൂട്ടത്തെ ചുണക്കുട്ടികള്‍

Janayugom Webdesk
July 4, 2022 3:10 pm

ഇളയ ദളപതി വിജയ്ക്ക് പിറന്നാള്‍ സമ്മാനമായി ജൂണ്‍ 22ന് തിരുവനന്തപുരത്ത് കഴക്കൂട്ടത്തെ ഒരു സംഘം ആരാധകര്‍ നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ വൈറലാകുന്നത്. വിജയുടെ കടുത്ത ആരാധകന്‍കൂടിയായ സിജോ എം ആണ് വ്യത്യസ്തമായൊരു സമ്മാനവുമായി എത്തിയിരിക്കുന്നത്. 48 തികഞ്ഞ ഇളയ ദളപതി വിജയ്‌യുടെ അഴകിയ തമിഴ്മകന്‍ എന്ന ചിത്രത്തിലെ ‘എല്ലാ പുകഴും’ എന്ന ഗാനം പുനരാവിഷ്‌കരിച്ചാണ് സിജോയും സംഘവും വിജയ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഗാനത്തിലെ ഒട്ടുമിക്ക രംഗങ്ങളും പുനരാവിഷ്‌കരിച്ചിട്ടുണ്ട്.

ഗാനത്തിന് നൂറില്‍ നൂറ് മാര്‍ക്കാണ് വിജയ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. സിജോ തന്നെയാണ് വിജയ്യായി ഗാനത്തിലുള്ളതും. നൃത്തം അഭ്യസിച്ചിട്ടില്ലെങ്കിലും വിജയ് യോടുള്ള കടുത്ത ആരാധന തന്നെ നല്ലൊരു നര്‍ത്തകന്‍ ആക്കിയതെന്ന് സിജോ പറയുന്നു. ഭാവിയില്‍ സിനിമാ താരം ആകാന്‍ തന്നെയാണ് ആഗ്രഹമെന്നും അതിനായാണ് തന്റെ ശ്രമങ്ങളെന്നും സിജോ കൂട്ടിച്ചേര്‍ക്കുന്നു. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ സുഹൃത്തുക്കളാണ് സിജോയ്‌ക്കൊപ്പം ഗാനരംഗത്തിലുള്ളത്. 

കഴക്കൂട്ടം, മരിയനാട് സ്വദേശികളാണ് ഇതില്‍ അണിനിരന്നത്. ചന്ദ്രശേഖർ നായർ സ്റ്റേഡിയം ഉള്‍പ്പെടെ തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം നടന്നത്. അതേസമയം യഥാര്‍ത്ഥ ഗാനത്തിന് കോട്ടംവരാതെയുള്ള ഡാന്‍സ് കവറായിരുന്നു ഇതെന്ന് ഗാനം കണ്ടവരും പറയുന്നു. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ആയിരക്കണക്കിന് ആരാധകരാണ് ഇതിനകം കണ്ടത്. ഗാനം കണ്ട് അഭിപ്രായം അറിയിച്ചവരുടെ കൂട്ടത്തില്‍ വിജയ് യുടെ ഓഫീസില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലുള്ള യുവാക്കളായിരിക്കും ഗാനം ഇറക്കിയതെന്നായിരുന്നു അവരുടെയും ധാരണ. എന്നാല്‍ ഇപ്പോഴും അങ്ങനെതന്നെ വിചാരിക്കുന്നവര്‍ കുറവല്ലെന്നും സിജോ പറയുന്നു.

വിജയ്ക്ക് തന്നെ ഏറ്റവും പ്രീയപ്പെട്ട ഗാനമായതുകൊണ്ടാണ് ഈ ഗാനം തന്നെ ട്രിബ്യൂട്ടിനായി തെരഞ്ഞടുത്തതെന്ന് പറയുന്നു. കിടപ്പിലായവരെപ്പോലും എഴുന്നേല്‍പ്പിക്കുന്നതിന് പ്രചോദനം കൊടുക്കുന്ന ഈ ഗാനത്തെക്കുറിച്ച് വിജയ് പല സ്റ്റേജുകളിലും പറഞ്ഞതായും സിജോ വ്യക്തമാക്കി. വ്യത്യസ്തമായ ഡാന്‍സ് കവര്‍ നടന്‍ ഷൈന്‍ ടോം ചാക്കോയും തന്റെ പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ബിനോയ് പയസ് എഡിറ്റിങ്ങും ഡാനിയേല്‍ റോബര്‍ട്ട് ഡിഒപിയും നിര്‍വഹിച്ചിരിക്കുന്നു. ടീം ലെവല്‍ അപ്പാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

Eng­lish Summary:The best birth­day trib­ute of the year for actor vijay
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.