ഇതാണോ മോഡി പറഞ്ഞ ഗുജറാത്ത് മോഡല്‍: പാവപ്പെട്ടവരുടെ പേരില്‍ വ്യാജ അക്കൗണ്ട്, പിന്നാലെ കോടികളുടെ തട്ടിപ്പും

Web Desk
Posted on August 01, 2020, 6:18 pm

അഹമ്മദാബാദ്: കോവിഡിനിടയിൽ ബിജെപി നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാരിന് കീഴിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ദേശീയതൊഴിലുറപ്പ് തൊഴിലാളികളുടെ പേരിൽ കോടികളുടെ തട്ടിപ്പ്. ബനസ്കന്ത ജില്ലയിലെ ബലുന്ദ്ര വില്ലേജിലെ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഇവിടെ മാത്രം പത്തു കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ട്. സമാന രീതിയിൽ സംസ്ഥാനത്താകെ സർക്കാർ പണം തട്ടിയെടുത്തിട്ടുണ്ടെന്ന ആരോപണം ഉയർന്നിരിക്കുകയാണ്. 500ലധികം ഗ്രാമീണരുടെ പേരിൽ അവർ അറിയാതെ അക്കൗണ്ട് തുറന്നാണ് തട്ടിപ്പിന് കളമൊരുക്കിയത്. തന്റെ നിയമസഭാ നിയോജക മണ്ഡലമായ വാദ്ഗാമിലെ വില്ലേജുകളിലും തട്ടിപ്പ് നടന്നതായി ജിഗ്നേഷ് മെവാനി എംഎൽഎ ആരോപിച്ചു.

കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടമായവർ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ചേരാൻ അധികൃതരെ സമീപിച്ചപ്പോഴാണ് അവർ നേരത്തേ പദ്ധതിയിൽ അംഗങ്ങളാണെന്ന വിവരം അറിയിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റു തൊഴിലുകളിൽ ഏർപ്പെട്ട പലരുടെയും പേരിൽ തൊഴിൽ ചെയ്തുവെന്ന രേഖയുണ്ടാക്കി വ്യാജ അക്കൗണ്ട് വഴി പണം തട്ടിയെടുത്തതെന്ന് കണ്ടെത്തിയത്. ബാങ്ക് അക്കൗണ്ടുകളുടെ എടിഎംകാർഡുകൾ ഉപയോഗിച്ച് പണം പിൻവലിച്ചതായും കണ്ടെത്തി. എന്നാൽ ഈ തൊഴിലാളികളൊന്നും തൊഴിലുറപ്പ് പദ്ധതിയിൽ ചേർന്നവരോ മേല്പറഞ്ഞ അക്കൗണ്ടിനെപ്പറ്റി അറയുന്നവരോ ആയിരുന്നില്ല. സംഭഴം സംബന്ധിച്ച് അന്വേഷിക്കുന്നതിന് ഇതുവരെയും സർക്കാർസന്നദ്ധമായിട്ടില്ല. ഇതേ തുടർന്ന് പൊലീസിൽ പരാതി നല്കിയിരിക്കുകയാണ് ജിഗ്നേഷ് മെവാനി.

 

Sub:  author­i­ties made fake account to fraud crores

You may like this video also