രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ് എന്ന്
ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇത് എല്ലാ രാജ്യങ്ങളിലെ ജനങ്ങളെയും ഭീഷണിയിലാക്കുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ഏല്പിച്ച സാമ്പത്തിക ആഘാതത്തിന് സമീപ കാലത്തൊന്നും സമാനതകളില്ലെന്നും മാന്ദ്യത്തിലേക്ക് നയിക്കുകയാണെന്നും ഗുട്ടെറസ് പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തില്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെങ്കിലും വേഗത പോരെന്നും അദ്ദേഹം വിലയിരുത്തി.
മരണം 42,528ലോകത്ത് കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ സംഖ്യ 42,528. ഒരു ദിവസംകൊണ്ട് നാലായിരത്തിലധികം പേര്‍ക്ക് ജീവന് നഷ്ടമായി. ലോകത്താകെ 8,67,573 പേരിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂർകൊണ്ട് 75,122 പേർ പുതുതായി രോഗബാധിതരായി.മരണസംഖ്യയിൽ അമേരിക്കയും ചൈനയെ മറികടന്നു. ഒരുദിവസംകൊണ്ട് മാത്രം അമേരിക്കയില്‍ 800 മരണങ്ങളാണ് ഉണ്ടായത്. അമേരിക്കയില്‍ മരണം 3,700 ആയി ഉയർന്നതോടെ ഇറ്റലിക്കും സ്പെയിനിനും പിന്നില്‍ മൂന്നാമതായി. ചൈനയില്‍ ഇതുവരെ 3282 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യുഎസിൽ മാത്രം 26,365 കേസുകൾ 24 മണിക്കൂർ കൊണ്ട് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 837, സ്പെയിനില്‍ 748, ഫ്രാന്‍സില്‍ 499, ബ്രിട്ടനില്‍ 381 എന്നിങ്ങനെയാണ് മരണങ്ങളുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.