ഓൺലൈൻ ചോർച്ച: കോടികണക്കിന് ഇമെയില്‍ വിവരങ്ങളും പാസ്വേഡുകളും വില്പനയ്ക്ക്

ചരിത്രം കണ്ടത്തിൽവച്ചേറ്റവും വലിയ ഇ മെയിൽ വിവരചോര്‍ച്ച നടന്നതായി റിപ്പോർട്ട്.മൈക്രോസോഫ്റ്റ് റീജണല്‍ ഡയറക്ടറും സൈബര്‍ സുരക്ഷാ ഗവേഷകനായ ട്രോയ് ഹണ്ടാണ് സംഭവം വെളിപ്പെടുത്തിയത്.
ഹണ്ട് പുറത്തുവിടുന്ന കണക്കനുസരിച്ച് 772,904,991 ഇമെയില്‍ വിലാസങ്ങളും 21,222,975 കോടി പാസ്വേഡുകളും ഓണ്‍ലൈന്‍ വഴി പുറത്തായിട്ടുണ്ട്.
ഇമെയിലുകളും പാസ് വേഡുകളും അടക്കം 270 കോടിയിലധികം രേഖകള്‍ ‘കളക്ഷന്‍ #1’ എന്ന പേരിലുള്ള ഈ ഡാറ്റാ ശേഖരത്തിലുണ്ടെന്നും അദ്ദേഹം അറിയിച്ചു . സുരക്ഷിതമെന്ന് കരുതുന്ന ഈ ഹാഷ് പാസ് വേഡ് സംവിധാനത്തെ ക്രാക്ക് ചെയ്താണ് ഹാക്കര്‍മാര്‍ പാസ് വേഡുകള്‍ കൈക്കലാക്കിയതെന്ന് ഹണ്ട് പറയുന്നു.
കളക്ഷന്‍ #1 ഫയലിലുള്ള വിവരങ്ങളെല്ലാം www.haveibeenpwned.com എന്ന ഹണ്ടിന്റെ വെബ്സൈറ്റില്‍, ചോര്‍ന്ന ഇമെയില്‍ വിലാസങ്ങള്‍ കൊടുത്തിട്ടുണ്ട്. ഈ വെബ്സൈറ്റ് വഴി നിങ്ങളുടെ ഇമെയിലും പാസ് വേഡുകളും ചോര്‍ന്നിട്ടുണ്ടോ എന്നും പരിശോധിക്കാം. ചോര്‍ച്ചയ്ക്കു വിധേയമായിട്ടുള്ള സൈറ്റുകള്ക്കൊപ്പമാണ് ഇമെയില്‍ വിലാസങ്ങള്‍ ചേര്‍ത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ മറ്റു വെബ്സൈറ്റുകളിലും ഈ ഇമെയില്‍ വിലാസങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും.