ഇതൊക്കെ എന്ത്…? മഴയില്‍ തെന്നിവീണു, നിരങ്ങിനീങ്ങി ബൈക്കും യാത്രക്കാരനും- വീഡിയോ

Web Desk
Posted on November 14, 2019, 10:46 pm

ബൈക്കിൽ ചീറിപ്പാഞ്ഞ് പോകുന്നവർക്ക് മഴയെന്നോ വെയിലെന്നോ ഇല്ല. അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നതും പതിവ് കാഴ്ച തന്നെ. എന്നാൽ മഴ പെയ്ത് നനഞ്ഞ് കിടന്ന റോഡിൽ തെന്നി വീണ ശേഷം നിരങ്ങി നീങ്ങുന്ന കാഴ്ചയാണ് വീഡിയോയിൽ. വേഗത്തിൽ എത്തിയ ബൈക്കും യുവാവും ഏതാനും മീറ്റര്‍ ദൂരം ഇതുപോലെ തെന്നിനീങ്ങി. ഈ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറൽ. ഇതേ സമയം മുന്നില്‍ ഒരു വാഹനവും ഉണ്ടായിരുന്നു. തെന്നിനീങ്ങി കുറച്ച്‌ ദൂരം പോയശേഷം യുവാവ് കുഴപ്പങ്ങളൊന്നും ഇല്ലാതെ എഴുന്നേറ്റ് അതേ ബൈക്ക് ഓടിച്ചുപോകുന്നതും വീഡിയോയില്‍ കാണാം. ഈ സമയം യുവാവ് ഹെല്‍മറ്റും ധരിച്ചിരുന്നില്ല. എതിരെ മറ്റ് വാഹനങ്ങള്‍ വരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

Omg.….. 😱😱😱😱 പിന്നല്ലാ.…..😀😀😀😀

Dream World media ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ನವೆಂಬರ್ 13, 2019