
വണ്ടൂര്‍ മഞ്ചേരി റോഡിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വട്ടപ്പറമ്പ് മാന്തൊടി കൃഷ്ണന്റെ മകൻ ജിഷ്ണു(30)വാണ് മരിച്ചത്. തിരുവാലി അങ്ങാടിക്കു സമീപം വളവിൽ ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 9.15നായിരുന്നു അപകടം. ബസ്സിനടിയിലേക്കു തെറിച്ചുവീണ ജിഷ്ണുവിന്റെ ദേഹത്ത് കൂടി ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് തന്നെ മരിച്ചു. വീട്ടിൽനിന്ന് ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനാണ് ജിഷ്ണു.
മഞ്ചേരിയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസ്സിനടിയിലേക്കാണ് ജിഷ്ണു വീണത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അമ്മ: സുജാത (ആശാവർക്കർ). സഹോദരങ്ങൾ: ജിനുഷ, ഷിനുജ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.