28 March 2024, Thursday

ബിരിയാണി ചലഞ്ച് നടത്തി

Janayugom Webdesk
June 14, 2022 5:23 pm

അരൂർ: ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് പുളിത്തറയില്‍ അനിൽകുമാറിന്റെ ചികിത്സയ്ക്കായി സിപിഐ അമ്മനേഴം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് നടത്തി. ഭാര്യയും മക്കളും അടങ്ങുന്ന നിർധന കുടുംബത്തിന്റെ അത്താണിയും ഗൃഹനാഥനുമായ അനിൽ കുമാറിന് പ്രമേഹം വർദ്ധിച്ചതിനാൽ കാലിലുണ്ടായ വ്രണം അണുബാധയേറ്റ് അധികരിച്ച് ചികിൽസ തുടർന്നുകൊണ്ടിരിക്കുകയാണ്. വർഷങ്ങളായുള്ള ചികിൽസാ ചെലവും തൊഴിൽ രാഹിത്യവും മൂലം ഈ കുടുംബം സാമ്പത്തികമായി വളരെ ക്ലേശത്തിലാണ്.

ബിരിയാണി ചലഞ്ച് സിപിഐ അരൂർ മണ്ഡലം സെക്രട്ടറി പി എം അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പി എം അനിൽകുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ബിജു അധ്യക്ഷത വഹിച്ചു. കെ പി ദിലിപ്കുമാർ, സുമേഷ്, രതീഷ്, ഷിജു അശോകൻ, ഇ കെ സഹദേവൻ, സുശീലൻ, റനീഷ, ശാലിനി എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.