October 6, 2022 Thursday

ഹൈക്കോടതി വിധി ലംഘിച്ച്‌ സംസ്ഥാനത്ത്‌ പരക്കെ പ്രതിഷേധ സമര പ്രഹസനങ്ങളുമായി ബിജെപിയും കോൺഗ്രസും

Janayugom Webdesk
തിരുവനന്തപുരം
September 12, 2020 10:22 am

വീണ്ടും ഹൈക്കോടതി വിധി ലംഘിച്ച്‌ സംസ്ഥാനത്ത്‌ പരക്കെ പ്രതിഷേധ സമര പ്രഹസനങ്ങളുമായി ബിജെപിയും കോൺഗ്രസും. സ്വർണകടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ മന്ത്രി കെ ടി ജലീലിനെ ഇഡി മൊഴിയെടുക്കാൻ വിളിപ്പിച്ചതിനെ തുടർന്ന്‌ കഴിഞ്ഞ ദിവസം രാത്രിമുതൽ സെക്ട്രട്ടേറിയേറ്റ്‌ പടിക്കൽ ഉൾപ്പടെ വലിയ ജനക്കൂട്ടം സൃഷ്ടിച്ച്‌ കേരളജനതയെ വെല്ലുവിളിക്കുകയാണ്‌ ബിജെപിയും കോൺഗ്രസും. കഴിഞ്ഞ രാത്രി സെക്രട്ടേറിയറ്റിലേക്ക്‌ തള്ളിക്കയറാൻ ശ്രമിച്ചുകൊണ്ട്‌ യൂത്ത്കോൺഗ്രസും ബിജെപിയും നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടാവുകയും ചെയ്തു. അതേ സമയം സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന്‌ സംഭവിക്കില്ലെന്നും മന്ത്രി കെ ടി ജലീൽ സംഭവവുമായി ബന്ധപ്പെട്ട്‌ ഫേസ്ബുക്കിൽ പ്രതികരിച്ചു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.