October 3, 2022 Monday

Related news

October 3, 2022
October 2, 2022
October 2, 2022
October 1, 2022
September 30, 2022
September 30, 2022
September 29, 2022
September 29, 2022
September 29, 2022
September 28, 2022

രാമക്ഷേത്രത്തിന്റെ പേരിൽ 1400 കോടി ബിജെപി മുക്കി

Janayugom Webdesk
ലഖ്നൗ
September 9, 2020 9:34 pm

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ശേഖരിച്ച 1400 കോടി രൂപ ബിജെപി മുക്കിയതായി ആരോപണം. രഥയാത്ര നടത്തി ബിജെപി പിരിച്ചെടുത്ത തുകയാണ് കാണാതായിരിക്കുന്നത്. അയോധ്യ രാമക്ഷേത്രത്തിനായി ആദ്യകാലങ്ങളിൽ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത നിര്‍മോഹി അഖാഡയിലെ നേതാക്കളാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. 

മോഡി സർക്കാർ രാമക്ഷേത്ര നിർമാണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനാണ് നിലവിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ആദ്യകാല നീക്കങ്ങളിൽ പങ്കാളികളായ നിരവധി പേരുടെ നിഗൂഢ കൊലപാതകത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഇതിന്റെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. 

രാമക്ഷേത്രം പൊളിച്ചാണ് ബാബറി മസ്ജിദ് പണിതതെന്ന വാദവുമായി ആദ്യമായി രംഗത്തു വന്ന വിഭാഗങ്ങളിലൊന്നാണ് നിർമോഹി അഖാഡ. രാമക്ഷേത്രത്തിനായി പിരിച്ച തുക ബിജെപി സ്വന്തം ഓഫിസ് കെട്ടിടങ്ങൾ നിർമ്മിക്കാനും സർക്കാർ രൂപീകരിക്കാനുമാണ്​ ​ചെലവഴിച്ചതെന്നും ഇതിന്​ തെളിവുണ്ടെന്നും സന്യാസിമാർ ആരോപിക്കുന്നു. തങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയാൽ രാമക്ഷേത്രം യാഥാർത്ഥ്യമാകുമെന്ന് അവർ പറഞ്ഞതായും നേതാക്കൾ വീഡിയോയിൽ പറയുന്നു. ബിജെപിയിലെ മുതിർന്ന നേതാവ് എൽ കെ അദ്വാനി, ആർഎസ്എസ് നേതൃത്വം എന്നിവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ആരോപണം ഉന്നയിച്ചവർ പറയുന്നു.

ENGLISH SUMMARY: The BJP has sunk Rs 1400 crore in the name of the Ram temple
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.