25 April 2024, Thursday

Related news

April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024

ടെക്ഫോഗ് ആപ്പ് വഴി ബിജെപി വ്യാജ വാര്‍ത്തകള്‍ പ്രതിഷ്ഠിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
January 10, 2022 10:38 pm

ബിജെപിയുടെ ടെക്ഫോഗ് ആപ്പ് വഴി വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനും യഥാര്‍ത്ഥ വാര്‍ത്തകളുടെ സ്ഥാനത്ത് വ്യാജ വാര്‍ത്തകളെ സ്ഥാപിക്കാനുമുള്‍പ്പെടെ കഴിയുമെന്ന് വെളിപ്പെടുത്തല്‍. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ദ വയര്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ രണ്ടാംഭാഗത്തിലാണ് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. വാര്‍ത്തകളുടെ വെബ് അഡ്രസി (യുആര്‍എല്‍) ല്‍ മാറ്റങ്ങള്‍ വരുത്താനും അതുവഴി വായനക്കാരെ യഥാര്‍ത്ഥ വാര്‍ത്തയെന്ന് വിശ്വസിപ്പിച്ചുകൊണ്ട് വ്യാജവാര്‍ത്തകളിലേക്ക് എത്തിക്കാനും ടെക് ഫോഗ് ആപ്പിന് കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനും ആപ്പിന് കഴിയും. വാട്സ്ആപ്പ് അക്കൗണ്ട് ഉടമകളായ ദശലക്ഷക്കണക്കിന് പേര്‍ വ്യക്തിത്വ മോഷണം (ഐഡന്റിറ്റി തെഫ്റ്റ്) എന്ന വലിയ അപകടത്തിലേക്ക് എത്തിക്കുന്നതാണ് ആപ്പിന്റെ പ്രവര്‍ത്തനം. പ്രവര്‍ത്തനക്ഷമമല്ലാത്ത വാട്സ്ആപ്പ് അക്കൗണ്ടുകള്‍ കൈവശപ്പെടുത്തി, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനാണ് ആപ്പ് ലക്ഷ്യമിടുന്നത്. തങ്ങളുടെ ഫോണ്‍ നമ്പറിലുള്ള വാട്സ്ആപ്പ് അക്കൗണ്ടുകളുടെ പേരില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ കടുത്ത നിയമനടപടികള്‍ നേരിടുന്നതിലേക്ക് ഇത് വഴിവയ്ക്കുമെന്ന് ദ വയര്‍ ചൂണ്ടിക്കാട്ടുന്നു.
വാട്സ്ആപ്പ് അക്കൗണ്ട് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഫോണ്‍ റീസെറ്റ് ചെയ്യുകയോ വഴി, ഫോണ്‍ നമ്പറിന്റെ ഉടമ വാട്സ്ആപ്പ് നിലവില്‍ ഉപയോഗിക്കുന്നില്ലെന്ന സ്ഥിതിയാണ് പ്രവര്‍ത്തനക്ഷമമല്ലാത്ത അക്കൗണ്ടുകള്‍ എന്ന് കണക്കാക്കുന്നത്. ഇത്തരം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് അവയുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് തങ്ങളുദ്ദേശിക്കുന്ന സന്ദേശങ്ങള്‍ ആപ്പ് വഴി അയക്കും. 

തിരഞ്ഞെടുക്കപ്പെട്ട വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് സ്പൈവേര്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചാണ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നത്. ഈ സന്ദേശം ഡൗണ്‍ലോഡ് ചെയ്യുന്നതോടെ അക്കൗണ്ടിന്റെ സുരക്ഷാക്രമീകരണങ്ങള്‍ ദുര്‍ബലമാകും. തുടര്‍ന്ന് ഇതിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ ആപ്പിന് കഴിയും. പ്രചരണങ്ങൾക്കും സമൂഹ മാധ്യങ്ങളിൽ പാർട്ടിയെ വിമർശിക്കുന്നവർക്കെതിരെ സൈബർ ആക്രമണങ്ങള്‍ നടത്തുന്നതിനും ബിജെപി ടെക് ഫോഗ് എന്ന രഹസ്യ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ ആദ്യഭാഗത്തില്‍ ദ വയര്‍ വെളിപ്പെടുത്തിയിരുന്നു. 

ENGLISH SUMMARY:The BJP is spread­ing fake news through the Tech­fog app
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.