ബിജെപി ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്നു: സിപിഐ

Web Desk
Posted on November 23, 2019, 10:13 pm

ന്യൂഡൽഹി: ജനാധിപത്യത്തിന്റെ പരിഹാസവും കശാപ്പുമാണ് മഹാരാഷ്ട്രയിൽ നടക്കുന്നതെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച് സംസ്ഥാന ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി മഹാരാഷ്ട്രയിൽ നടപ്പാക്കിയത്. മഹാരാഷ്ട്രയിലെ ജനങ്ങൾ ഉറക്കമുണരും മുൻപ് രാഷ്ട്രപതി ഭരണം പിൻവലിച്ച് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്തു. ഈ സംഭവവിവാകസങ്ങൾ ചില നിർണായക ചോദ്യങ്ങളാണ് ഉയർത്തുന്നത്.
രാഷ്ട്രപതി, ഗവർണർ, ഗവർണറുടെ ഓഫീസ് എന്നിവയെ സ്വാർഥതാല്പര്യങ്ങൾക്കായി ബിജെപി ദുരപയോഗം ചെയ്തു. ഭരണഘടന, ജനാധിപത്യം എന്നിവയെ സംരക്ഷിക്കുന്നതിനായി രാജ്യത്തെ ജനങ്ങൾ ഒരുമിച്ച് നിൽക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. ജനാധിപത്യം, ഭരണഘടന എന്നിവയെ അവമതിക്കുന്ന നിലപാടുകളാണ് ബിജെപി സ്വീകരിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.