കർണാടകയിൽ ബിജെപി നേതാവ് ജനങ്ങൾക്ക് ജലവിതരത്തിനായി സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കിൽ ചാടി ജീവനൊടുക്കി. പുത്തൂർ സിറ്റി മുനിസിപ്പൽ കൗൺസിലർ രമേശ് റായ് നെല്ലിക്കാട്ടെ (55) ആണ് പനേമംഗലൂരിലെ നേത്രാവതി നദിയുടെ തീരത്തിനടുത്തുള്ള കുടിവെള്ള ടാങ്കിൽ ചാടി ആത്മഹത്യ ചെയ്തത്.
ബൈക്കിൽ പഴയ പാണമംഗലൂർ പാലത്തിനടിയിൽ എത്തിയ രമേശ് റായ് ഷർട്ടും പഴ്‌സും ചെരുപ്പും മൊബൈൽ ഫോണുമടക്കം അവിടെ ഊരിവച്ച ശേഷമാണ് ജീവനൊടുക്കിയത്. പാലത്തിന് സമീപം ബൈക്കും ചെരുപ്പും ഷര്‍ട്ടുമെല്ലാം കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചത്.
സ്ഥലത്തെത്തി മൊബൈൽ ഫോൺ പരിശോധിച്ച പൊലീസ് വാഹനവും വസ്തുക്കളും രമേശ് റായിയുടേതാണെന്ന് സ്ഥിരീകരിക്കുകയും കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് നേത്രാവതി നദിയിലടക്കം തിരഞ്ഞെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. വൈകുന്നേരത്തോട് കൂടിയാണ് വാട്ടർടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. രമേശ് റായ് വർഷങ്ങളായി സുള്ള്യ‑പുത്തൂർ മേഖലയിൽ ഒരു ഡ്രൈവിംഗ് സ്കൂൾ നടത്തി വരികയായിരുന്നു. അറിയപ്പെടുന്ന ബിജെപി നേതാവായ ഇദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.