26 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 23, 2025
January 23, 2025
January 17, 2025
January 17, 2025
January 15, 2025
January 14, 2025
January 14, 2025
January 12, 2025
January 6, 2025
January 5, 2025

എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ബിജെപി നേതാവും വെട്ടേറ്റ് കൊല്ലപ്പെട്ടു

Janayugom Webdesk
ആലപ്പുഴ
December 19, 2021 8:48 am

എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ബിജെപി നേതാവും വെട്ടേറ്റ് കൊല്ലപ്പെട്ടു. ആലപ്പുഴയിൽ ബിജെപി പ്രവർത്തകനെ വീട്ടിൽ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയാണ് രഞ്ജിത്ത് ആണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. വെള്ളക്കിണറിലെ വീട്ടിൽ ഇന്ന് രാവിലെയാണ് സംഭവം.

അതേസമയം ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ ആണ് നേരത്തെ കൊല്ലപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഒരുസംഘം വെട്ടിക്കൊല്ലുകയായിരുന്നു. ശനിയാഴ്‌ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി കുപ്പേഴം ജങ്‌ഷനിലായിരുന്നു സംഭവം. വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്ന ഷാനിന്റെ പിന്നിൽ കാർ ഇടിപ്പിച്ചു വീഴ്‌ത്തി. റോഡിൽ വീണ ഇയാളെ കാറിൽ നിന്നിറങ്ങിയ നാലോളം പേർ ചേർന്ന്‌ വെട്ടുകയായിരുന്നു.

കൈ ‑കാലുകൾക്കും വയറിനും തലയ്‌ക്കും ഗുരുതരമായി വെട്ടേറ്റ ഷാനിനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും അർധരാത്രിയോടെ മരിച്ചു. വെട്ടേറ്റ ഷാനിനെ നാട്ടുകാരാണ്‌ ആശുപത്രിയിൽ എത്തിച്ചത്.

ആക്രമണ ദൃശ്യങ്ങൾ തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്‌. അതേസമയം അക്രമത്തിന്‌ പിന്നിൽ ആർഎസ്‌എസ്‌ ആണെന്ന്‌ എസ്‌ഡിപിഐ ആരോപിച്ചു. സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും  സംസ്ഥാന  പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പ്രസ്‌താവനയിൽ പറഞ്ഞു.

ആലപ്പുഴ ഡിവൈഎസ്‌പി എം ജയരാജിന്റെ  നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത്‌  ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമിസംഘം എത്തിയ എറണാകുളം രജിസ്‌ട്രേഷനിലുള്ള കാർ പൊലീസ്‌ കണ്ടെത്തിയെന്നാണ്‌ സൂചന.

eng­lish sum­ma­ry; The BJP leader was also hacked to death after the SDPI leader was killed

you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.