വിഴിഞ്ഞം ആഴിമലയിൽ ഇന്നലെ വൈകിട്ട് കടലിൽ കാണാതായ നാല് പേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

Web Desk

തിരുവനന്തപുരം

Posted on September 18, 2020, 3:27 pm

വിഴിഞ്ഞം ആഴിമലയിൽ ഇന്നലെ വൈകിട്ട് കടലിൽ കാണാതായ നാല് പേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ മനു, ജോൺസൺ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ വിഴിഞ്ഞം ഹാർബറിൽ എത്തിച്ചു. മറ്റ് രണ്ട് പേർക്കായി കോസ്റ്റ് ഗാർഡും മത്സ്യ തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ സന്തോഷ്, സാബു, എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.

പത്ത് അംഗ സുഹൃത്ത് സംഘത്തിലെ ഒരാൾ കടലിലേക്ക് വീണതിനെ തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. കടലിലേക്ക് ആദ്യം വീണയാളും രണ്ടുപേരും പരിക്കുകളോടെ രക്ഷപ്പെട്ടു. നാലുപേരെ കാണാതാവുകയായിരുന്നു.

you may also like this video