കുളച്ചലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം ലീഗയുടേതല്ല

Web Desk
Posted on March 21, 2018, 10:29 pm

തിരുവനന്തപുരം : കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ കടൽത്തീരത്തു കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദേശ വനിതയുടേതല്ലെന്ന് സ്ഥിരീകരണം.മാര്‍ച്ച്‌ 14ന് പോത്തന്‍കോട് നിന്ന് കാണാതായ ലിത്വാനിയ സ്വദേശിനി ലീഗയുടേതാണ് മൃതദേഹമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.എന്നാല്‍ ലീഗയുടെ ഭര്‍ത്താവ് ആന്‍ഡ്രുവും സഹോദരി ഇല്‍സയും മൃതദേഹം ലീഗയുടേതല്ലെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം പോത്തന്‍കോടുള്ള ഒരു ആയൂര്‍വേദ കേന്ദ്രത്തില്‍ ലീഗ(33) മാനസിക പിരിമുറുക്കത്തിന് ചികിത്സയ്ക്കായെത്തിയതായിരുന്നു. സഹോദരി ഇല്‍സ യോഗ ക്ലാസിന് പോയ സമയത്താണ് ലീഗ പുറത്തേക്ക് പോയത്.ഇവരെ കോവളത്ത് കൊണ്ട് വിട്ടതായി ഓട്ടോ ഡ്രൈവര്‍ മൊഴിനല്‍കിയിരുന്നു.പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതി ഇല്‍സയ്ക്കും ആന്‍ഡ്രുവിനുമുണ്ട്.നഗരം മുഴുവൻ ലീഗയുടെ പടം പതിച്ചും കാണുന്നവരോട് തിരഞ്ഞും നടക്കുകയാണ് ഇരുവരും.