March 21, 2023 Tuesday

Related news

November 28, 2022
September 24, 2022
September 13, 2022
August 15, 2022
August 11, 2022
July 3, 2022
April 8, 2022
January 7, 2022
September 23, 2021
June 16, 2021

നാല് വര്‍ഷം മുന്‍പ് കാണാതായ ഒന്‍പത് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

Janayugom Webdesk
ഫ്ലോറിഡ
March 20, 2020 2:35 pm

നാല് വര്‍ഷം മുന്‍പ് കാണാതായ ഒന്‍പത് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ഒന്‍പത് വയസ്സുള്ള ഡയാന അല്‍വാറസിനെ 2016 മെയ് മാസത്തിലാണ് കാണാതായത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സാന്‍കാര്‍ലോസ് പാര്‍ക്കിലുള്ള വീട്ടില്‍ നിന്നും പതിനെട്ട് മൈല്‍ സൗത്ത് ഫോര്‍ട്ട്മയേഴ്‌സ് ഗള്‍ഫ് കോസ്റ്റില്‍ നിന്നുമാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

ഒൻപത് വയസുള്ള ഡയാന അല്‍വാറസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കുടുംബ സുഹൃത്ത് ജോര്‍ജ് ഗുറേറ്റായെ ചോദ്യം ചെയ്തിരുന്നു. കുട്ടിയെ കണ്ടെത്തുന്നതിന് മാസങ്ങളോളം അന്വേഷണം നടത്തിയിരുന്നു. ശരീരാവശിഷ്ടങ്ങള്‍ കാണാതായ ഡയാനയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കുടുംബ സുഹൃത്ത് ജോര്‍ജ് പിന്നീട് കുറ്റ സമ്മതം നടത്തി. കുട്ടിയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നും, കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ജോര്‍ജ് പോലീസിനെ അറിയിച്ചു.

കുട്ടിയുടെ തിരോധാനത്തിന് ശേഷം ചൈല്‍ഡ് പോണോഗ്രാഫിയുമായി ബന്ധപ്പെട ജോര്‍ജിന്റെ പേരില്‍ ഫെഡറല്‍ ചാര്‍ജസ് നിലവിലുണ്ട്. ഈ കേസ്സില്‍ ഇയ്യാള്‍ 40 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്യ ഇപ്പോള്‍ ഇയ്യാള്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിനും കേസ്സെടുത്തിട്ടുണ്ട്.

Eng­lish sum­ma­ry: The body of a nine-year-old girl who went miss­ing four years ago has been found

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.