കോവിഡ് ബാധിച്ച് മരിച്ച വൈദികന്‍റെ മൃതദേഹം സംസ്കരിച്ചു

Web Desk

തിരുവന്തപുരം

Posted on June 04, 2020, 3:51 pm

കോവിഡ് ബാധിച്ച് മരിച്ച വൈദികന്‍റെ മൃതദേഹം സംസ്കരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയാണ് മരണപ്പെട്ട ഫാദര്‍ കെജി വര്‍ഗീസ്. കോവിഡ് ബാധിച്ച് മരണമടഞ്ഞതിനാല്‍ വൈദികന്‍റെ ശവസംസ്‌കാരം നടത്താന്‍ അനുവദിക്കാതെ നാട്ടുകാര്‍ നിന്നത്. വര്‍ധിച്ചു വരുന്ന സാമൂഹിക വ്യാപന കണക്കുകളാണ് പ്രതിഷേധത്തിന് നാട്ടുകാരെ പ്രേരിപ്പിച്ചതെന്ന് അധികൃതര്‍ പറയുന്നു. ഉച്ചയ്ക്ക് 2 മണിക്കാണ് സംസ്കരിച്ചത്. ആരോഗ്യവകുപ്പിന്റെയും നഗരസഭ ജീവനക്കാരുടെയും സാന്നിധ്യത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് ചടങ്ങുകള്‍ നടന്നത്.

ഇദ്ദേഹം ശ്വാസകോശത്തില്‍ രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വൈദികന്‍. നേരത്തേ പേരൂര്‍ക്കട ജനറല്‍ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇതേത്തുടര്‍ന്ന് പേരൂര്‍ക്കട ആശുപത്രിയിലെ രണ്ടു വാര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. ഒപ്പം, ഒമ്പതു ഡോക്റ്റര്‍മാരോടു ക്വാറൈന്റിനിലേക്ക് പോകാനും നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ കോളേജില്‍ വൈദികനുമായി അടുത്ത് ഇടപഴകിയ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സ്രവ പരിശോധന നടത്തുമെന്ന് അറിയിച്ചു.

ENGLISH SUMMARY: the body of cler­gy­man was buried
You may also like this video