സ്വന്തം ലേഖകൻ

പണിക്കൻകുുടി

September 03, 2021, 6:41 pm

കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി

Janayugom Online

മൂന്നാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തി. ഇടുക്കി — പണിക്കന്‍ക്കുടി സ്വദേശിനിയായ 45 കാരിയായ സിന്ധുവിന്റെ മൃതദേഹമാണ് അയല്‍വാസിയായ ബിനോയിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ പൊലീസ് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിനോയിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ മാസം 12 നാണ് സിന്ധുവിനെ കാണാതായത്. 

തുടര്‍ന്ന് കുടുംബം വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ ബിനോയി ഒളിവില്‍ പോയതോടെയാണ് സിന്ധുവിന്റെ തിരോധാനത്തിന് പിന്നില്‍ ബിനോയിക്ക് പങ്കുണ്ടെന്ന സംശയം ഉയർന്നത്. തുടർന്നുള്ള അന്വേഷണത്തിനിടെയാണ് ബിനോയിയുടെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വീട്ടുകാര്‍ തിരിച്ചറിഞ്ഞു. 

സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അന്വേഷണം നടത്തി വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായി ഇടുക്കി ജില്ലയുടെ ചുമതല വഹിക്കുന്ന കമ്മീഷൻ അംഗം ഷാഹിദാ കമാൽ അറിയിച്ചു. സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പൊലീസ്. 

ENGLISH SUMMARY:The body of the miss­ing house­wife was found at a neigh­bour’s house
You may also like this video