27 March 2024, Wednesday

കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

Janayugom Webdesk
ഭോപ്പാല്‍
August 18, 2022 1:54 pm

മധ്യപ്രദേശില്‍ കാണാതായ മലയാളി സൈനികന്‍ ക്യാപ്റ്റന്‍ നിര്‍മലിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമംഗലം സ്വദേശി നിര്‍മല്‍ ശിവരാജനാണ് മരിച്ചത്. കാറ് കണ്ടെടുത്തതിന് തൊട്ടടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 15ന് ആണ് സൈനികനെ കാണാതായത്. മധ്യപ്രദേശിലെ ജപല്‍പൂരില്‍ ലെഫ്റ്റനന്റ് ആയ ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെ കാണാതാവുകയായിരുന്നു.

പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ മിന്നല്‍പ്രളയത്തില്‍പെട്ടതാകാമെന്നാണ് നിഗമനം. നര്‍മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് അവസാനമായി നിമലിന്റെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍. ഇവിടെ പൊലീസും എന്‍ഡിആര്‍എഫ് സംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെ കാര്‍ കണ്ടെത്തിയത്.

Eng­lish sum­ma­ry; The body of the miss­ing Malay­ali sol­dier cap­tain nir­mal sivara­jan has been found

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.