20 April 2024, Saturday

Related news

April 14, 2024
April 6, 2024
April 6, 2024
March 26, 2024
March 7, 2024
January 3, 2024
December 12, 2023
November 29, 2023
October 30, 2023
October 24, 2023

കോട്ടയം നഗരമധ്യത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു സമീപത്തെ ഓടയില്‍ മൃതദേഹം

Janayugom Webdesk
July 20, 2022 11:51 am

നഗരമധ്യത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു സമീപത്തെ ഓടയില്‍ മൃതദേഹം കണ്ടെത്തി. പ്രദേശ വാസിയായ ഗണേഷന്റെ മൃതദേഹമാണ് ഓടയില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ടെന്നു സംശയിക്കുന്നു. ബുധനാഴ്ച രാവിലെ പത്തുമണിയോടെ ഓടയില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായതോടെയാണ് പരിശോധന നടത്തിയത്. തുടര്‍ന്നു, വനിതാ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഓടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു പൊലീസ് ഉദ്യോഗസ്ഥര്‍ ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ യു ശ്രീജിത്തിനെ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്ത് എത്തിയ ഡിവൈഎസ്പി അനീഷ് കെ ജിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. സ്ഥിരമായി മദ്യപിക്കുന്ന ഗണേഷ് ഇവിടെ അടുത്തുള്ള കലുങ്കില്‍ ഇരിക്കുന്നത് പതിവാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഈ കലുങ്കില്‍ ഇരിക്കുന്നതിനിടെ പിന്നിലേയ്ക്കു മറിഞ്ഞു വീണ് മരണം സംഭവിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry; The body was found in a drain near the office of the dis­trict police chief in the cen­ter of Kot­tayam city

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.