February 4, 2023 Saturday

ക്ഷേത്രത്തിന്റെ പഴയ പത്തായപ്പുരയില്‍ നിന്ന് 200 വര്‍ഷം പഴക്കം തോന്നിക്കുന്ന ആനയുടെ അസ്ഥികള്‍ കണ്ടെത്തി

Janayugom Webdesk
കടുത്തുരുത്തി :
October 25, 2020 9:15 pm

കടുത്തുരുത്തി ആയാംകുടി മഹാദേവ ക്ഷേത്രത്തിൽ പുനരുദ്ധാരണം നടത്തുന്നതിനിടയിൽ ആനയുടെ അസ്ഥികൂടം കണ്ടെത്തി. കടുത്തുരുത്തി തിരുവായാംകുടി ക്ഷേത്രത്തിൽ പുനരുദ്ധാരണം നടത്തുന്നതിനിടയിലാണ് ആനയുടെ അവശിഷ്ടം കണ്ടെത്തിയത്. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളും ഊരായ്മ അംഗങ്ങളും ചേർന്ന് ക്ഷേത്രം വൃത്തിയാക്കുന്നതിനിടയിൽ ആണ് ആനയുടെ അവശിഷ്ടം കണ്ടെത്തിയത്. ആനയുടെ തുടയുടെ ഭാഗം, പല്ല് തുടങ്ങിയ ഭാഗങ്ങൾ ആണ് കണ്ടെത്തിയത് ഉദ്ദേശം നൂറു വർഷത്തോളം പഴക്കം തോന്നിക്കുന്ന അസ്ഥികൂടം നിലവറ വൃത്തിയാക്കുന്നതിനിടയിൽ മണ്ണിൽ പൊതിഞ്ഞു കിടക്കുന്നതായാണ് ശ്രദ്ധയിൽപ്പെട്ടത്.

ക്ഷേത്രം അടുപ്പിന് വെളിയിലുള്ള പണ്ട് കാലത്ത് നെല്ല് സൂക്ഷിച്ചിരുന്ന മുറിയുടെ അടിഭാഗത്തെ നിലവറയിൽ മണ്ണിൽ പൊതിഞ്ഞാണ് അസ്ഥികൂടം കണ്ടെത്തിയത് ക്ഷേത്രത്തിൽ പണ്ട് ഒരു മോഴ ആന ഉണ്ടായിരുന്നു വെന്നും ആനയുടെ അസ്ഥികൂടം നിലവറയ്ക്കുള്ളിൽ സൂക്ഷിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും ക്ഷേത്രം മാനേജർ നാരായണൻ നമ്പൂതിരി പറഞ്ഞു. പുരാവസ്തു ഗവേഷണ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്.

ENGLISH SUMMARY: The bones of a 200-year-old ele­phant have been found in the old vault of the temple

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.