Web Desk

April 05, 2020, 6:57 pm

പെണ്‍കുട്ടിയെ കാണാൻ വീട്ടിലെത്തി; യുവാവിനെയും കാമുകിയെയും വീട്ടുകാര്‍ തല്ലികൊന്നു

Janayugom Online

പെണ്‍കുട്ടിയെയും കാമുകനെയും വീട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലാണ് സംഭവം. ലക്‌നൗ സ്വദേശികളായ അബ്ദുള്‍ മാലിക്ക് (30), പതിനെട്ട് വയസ്സുള്ള പെണ്‍കുട്ടി എന്നവിരാണ് മര്‍ദ്ദനമേറ്റ് മരിച്ചത്. കൊറോണ വ്യപനത്തെ തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ പുറത്ത് വെച്ച് കാമുകിയെ കാണാൻ കഴി‍ഞ്ഞിരുന്നില്ല.

യുവതിയെ കാണുന്നതിന് വേണ്ടി പുലര്‍ച്ചെ മാലിക്ക് യുവതിയുടെ വീട്ടില്‍ എത്തുകയും ആരും അറിയാതെ പെണ്‍കുട്ടിയുടെ മുറിയിലേയ്ക്ക് കടക്കുകയും ചെയ്തു. എന്നാല്‍ മാലിക്കിനെ വീട്ടുകാര്‍ കയ്യോടെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. യുവാവിനെ മര്‍ദ്ദിക്കുന്നത് തടയാൻ ചെന്ന പെണ്‍കുട്ടിയും മര്‍ദ്ദനത്തിനിരയാകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് വെച്ച് മരണപ്പെടുകയായിരുന്നു.

വീടിനുള്ളില്‍ നിന്നും ബഹളം കേട്ട് പ്രദേശവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് സുലൈമാന്‍, ഉസ്മാന്‍, ധാനിഷ്, റാനോ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയും യുവാവും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.

you may also like this video;