കാട്ടാനയെ കണ്ട് ഭയന്ന് ഓടിയ പിതാവിന്റെ കൈയില്‍ നിന്ന് തെറിച്ചു വീണ് കുട്ടി മരി ച്ചു

Web Desk

പാലക്കാട്

Posted on August 04, 2020, 10:52 am

കാട്ടാനയെ കണ്ട് ഓടിയ പിതാവിന്റെ കയ്യില്‍ നിന്ന് തെറിച്ച് വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. പെരിയ ചോലക്ക് സമീപം പുതുപ്പാടി കോളനിയിലെ രാമചന്ദ്രന്‍റെ മകൻ റനീഷാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യാ സഹോദരിമാരായിരുന്ന പെണ്‍കുട്ടിക്കും പരിക്കേറ്റു.

ആനമട എസ്റ്റേറ്റിനു സമീപത്തെ മാരിയമ്മൻ ക്ഷേത്രത്തിനോടുത്ത് രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. എസ്റ്റേറ്റിലെ തൊഴിലാളിയാണ് രാമചന്ദ്രൻ. വഴി മധ്യേ കാട്ടാനയെ കണ്ട് ഭയന്നോടുകയായിരുന്നു ഇവര്‍. മകനെയുമെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുട്ടി കയ്യിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. കല്ലില്‍ തലയിടിച്ച് വീണ കുഞ്ഞിനെ നെന്മാറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ENGLISH SUMMARY:The boy died when he fell from his father’s hand who ran away in fear of wild ele­phant
You may also like this video