14 October 2024, Monday
KSFE Galaxy Chits Banner 2

ആണ്‍കുട്ടി ജനിച്ചില്ല; രണ്ട് ദിവസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെ പിതാവ് കൊന്നു കുഴിച്ചുമൂടി

Janayugom Webdesk
ന്യൂഡല്‍ഹി
June 24, 2024 6:59 pm

ഡല്‍ഹിയില്‍ ആണ്‍കുട്ടി ജനിക്കാത്തതില്‍ പ്രകോപിതനായി രണ്ട് ദിവസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെ പിതാവ് കൊന്നു കുഴിച്ചുമൂടി. സംഭവത്തില്‍ പ്രതിയായ നീരജ് സോളങ്കിയ്ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മേയ് 30ന് ഹരിയാനയിലെ റോഹ്തക്കില്‍ വച്ചാണ് നീരജിന്റെ ഭാര്യയായ പൂജ ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. തുടര്‍ന്ന് ജൂണ്‍ ഒന്നിന് പൂജ ആശുപത്രി വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ കുട്ടികളുമായി മറ്റൊരു കാറില്‍ പിന്തുടരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നീരജ് കുട്ടികളെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പൂജയുടെ സഹോദരന്‍ ജുഗ്നു നീരജിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

പിന്നീട് ഡല്‍ഹിക്ക് പുറത്തുള്ള പൂത്ത് കാലനില്‍ പ്രതി കുട്ടികളെ കൊന്ന് കുഴിച്ചുമൂടിയതായി ജുഗ്നുവിന് വിവരം ലഭിക്കുകയായിരുന്നു. ജുഗ്നുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നീരജിന്റെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2022ലാണ് പൂജയും നീരജും വിവാഹിതരാകുന്നത്. സ്ത്രീധനത്തിന്റെ പേരിലും ആണ്‍കുട്ടിയെ പ്രസവിക്കാത്തതിന്റെ പേരിലും നീരജ് തന്നെ ഉപദ്രവിക്കുന്നത് പതിവായിരുന്നെന്ന് പൂജ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകത്തിനു പിന്നാലെ ഒളിവില്‍പ്പോയ നീരജിനെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. 

Eng­lish Summary:The father killed and buried the two-day-old twin girls
You may also like this video

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.