കൊല്ലം ചാമക്കടയിൽ പൊളിച്ച കല്ലുപാലത്തിനു പകരമായി പുതിയ പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കിടയിൽ മണ്ണിടിഞ്ഞു വീണ് അപകടം. പുനലൂർ സ്വദേശി നൗഷാദ് അടക്കം മൂന്നുതൊഴിലാളികൾ അത്ഭുതകരമായി രക്ഷപെട്ടു.
കഴുത്തൊപ്പം മണ്ണിനടിയിലായ കരിക്കോട് സ്വദേശി ചന്തുവിനെ പോലീസിന്റെയും ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും ഏറെ നേരത്തെ പരിശ്രമഫലമായി രക്ഷപെടുത്തി. കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാതൊരു സുരക്ഷാമാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു.
you may also like this video;