സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട്‌ പ്രമുഖ മലയാളി സിനിമാ നടിയുടെ സഹോദരനെ ദുബായിൽ അറസ്റ്റ്‌ ചെയ്തുവെന്ന്‌ സൂചന

Web Desk
Posted on September 18, 2020, 1:20 pm

സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട്‌ പ്രമുഖ മലയാളി സിനിമാ നടിയുടെ സഹോദരനെ ദുബായിൽ അറസ്റ്റ്‌ ചെയ്തുവെന്ന്‌ സൂചന. ക്ലാസ് മേറ്റ് ഫെയിം രാധികയുടെ സഹോദരൻ അരുൺ ആനന്ദാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം സ്വർണ്ണ കടത്തുമായി ഈ അറസ്റ്റിന് ബന്ധമുണ്ടെന്നാണ് യുഎഇയിൽ നിന്ന് ലഭിക്കുന്ന സൂചന. നടി ജ്യോതി കൃഷ്ണയുടെ ഭർത്താവ് കൂടിയാണ് അരുൺ.

 

കുറേ കാലമായി അരുൺ ദുബായ് കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. ഈയിടെ അരുണിന് ജോലി നഷ്ടമായിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റിലാകുന്നത്. ചെക്ക് കേസിലാണ് അറസ്റ്റ് എന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാൽ അതിന് അപ്പുറത്തേക്കുള്ള മാനങ്ങൾ ഈ കേസിനുണ്ടെന്നാണ് സൂചന. ഫൈസൽ ഫരീദ് അടക്കമുള്ളവരുമായി അരുണിന് ബന്ധമുണ്ടായിരുന്നു. സ്വർണ്ണ കടത്തിൽ നേരത്തെ പിടിയിലായ ഫയാസുമായും അടുപ്പമുണ്ട്. ഇതാണ് അരുണിന്റെ അറസ്റ്റിന് കാരണമെന്ന വിലയിരുത്തൽ സജീവമാണ്. അരുൺ ആനന്ദ് ബർജ് ദുബായിലാണുള്ളതെന്നാണ് സൂചന. രഹസ്യ കേന്ദ്രത്തിൽ യുഎഇ പൊലീസ് ചോദ്യം ചെയ്യുകയാണെന്നാണ് റിപ്പോർട്ട്.

you may also like this video