May 28, 2023 Sunday

Related news

May 28, 2023
May 26, 2023
May 25, 2023
May 25, 2023
May 25, 2023
May 25, 2023
May 25, 2023
May 24, 2023
May 23, 2023
May 23, 2023

സുഹൃത്തിന്‍റെ വീട്ടില്‍പ്പോയ സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

Janayugom Webdesk
ആലപ്പുഴ
March 26, 2023 11:55 am

സുഹൃത്തിന്‍റെ വീട്ടില്‍പ്പോയ സഹോദരങ്ങളെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് 14-ാം വാര്‍ഡ് തൈവെളിയില്‍ വീട്ടില്‍ അനിലിന്‍റെ മക്കളായ അദ്വൈത്(13), അനന്ദു(12) എന്നിവരെയാണ് പറവൂര്‍ കുറുവപ്പാടത്തെ വെള്ളക്കെട്ടില്‍ മരിച്ചനിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

സുഹൃത്തിനോടൊപ്പം ഇരുവരും കുറവപ്പാടത്തിനടുത്തുള്ള കൂട്ടുകാരന്‍റെ വീട്ടിലേക്ക് പോയതായിരുന്നു. ഏറെ വൈകിയും കുട്ടികള്‍ മടങ്ങിവരാതിരുന്നതിനാല്‍ അനിലിന്‍റെ അമ്മ അന്വേക്ഷിച്ച് കൂട്ടുകാരന്‍റെ വീട്ടിലെത്തി. എന്നാല്‍ ഒരു മണിക്കൂര്‍ മുമ്പ് തന്നെ ഇരുവരും മടിങ്ങിപ്പോയെന്നാണ് സുഹൃത്ത് പറഞ്ഞത്. ഉച്ചയായിട്ടും കുട്ടികളെ കാണാതായതോടെ അനിലിന്റെ അമ്മ പുന്നപ്ര പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.

Eng­lish Summary;The broth­ers who went to their friend’s house were found dead in the water

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.