20 April 2024, Saturday

യുവതിയെ ന​ഗ്നയാക്കി മർദിച്ച് ഒൻപതം​ഗ സംഘത്തിന്റെ ക്രൂരത

Janayugom Webdesk
ബംഗളൂരു
April 25, 2022 2:32 pm

കർണാടകയിൽ ആദിവാസി യുവതിയെ ന​ഗ്നയാക്കി മർദിച്ച സംഭവത്തിൽ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കർണാടകയിൽ കന്നഡ ജില്ലയിലെ ഗുരിപള്ളയിലാണ് മനസാക്ഷിയെ ‍‍ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രദേശവാസികളായ സന്ദീപ് (30), സന്തോഷ് (29), ഗുലാബി (55), സുഗുണ (30), കുസുമ (38), ലോകയ്യ (55), അനിൽ (35), ലളിത (40), ചെന്ന കേശവ (40) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

മൂത്ത സഹോദരിയെയും അമ്മയേയും ഇവർ മർദിച്ചെന്നും പൊലീസിന് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കി. ഗ്രാമവാസികൾ നോക്കിനിൽക്കെ ഏപ്രിൽ 19നാണ് സംഭവം അരങ്ങേറിയത്. പരാതിക്കാരിയും കുടുംബവും താമസിക്കുന്ന സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ സംഘമെത്തിയപ്പോഴാണ് പ്രശ്നം ഉടലെടുത്തത്.

ഉദ്യോഗസ്ഥർ ഭൂമി അളന്നതിനെതിരെ പ്രതികൾ രംഗത്തെത്തുകയായിരുന്നു. ഭൂമി അളക്കുന്നത് നിർത്തി സർവേയർമാരോട് സ്ഥലം വിടണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്ന്, ഒൻപതംഗ സംഘം യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറിയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു.

Eng­lish sum­ma­ry; The bru­tal­i­ty of the gang of nine who beat up the young woman naked

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.